HOME
DETAILS
MAL
കക്കയം വിനോദസഞ്ചാര കേന്ദ്രത്തില്‍ ബഗിസര്വിസ് ആരംഭിച്ചു
backup
February 23 2017 | 23:02 PM
കിനാലൂര്‍: കക്കയം ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി ഡാം സൈറ്റില്‍ നിന്നും ഉരക്കുഴിവരെ റോഡ് ടാര്‍ ചെയ്ത് നവീകരിച്ചതോടെ പുതുതായി ആരംഭിച്ച ബഗി സര്‍വിസ് മുന്‍ ഹൈഡല്‍ ടൂറിസം അസി.എക്സിക്കുട്ടീവ് എന്‍ജിനീയര്‍ പി സുരേഷ് കുമാര്‍ ഫഌഗ് ഓഫ് ചെയ്തു .ഒന്നര കിലോമീറ്ററോളം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനത്തില്‍ സഞ്ചരിക്കുന്നതിന് ഒരാള്‍ക്ക് 20 രൂപയാണ് ഈടാക്കുന്നത്. മെമ്പര്‍ ആന്‍ഡ്രൂസ് കട്ടിക്കാന ഉദ്ഘാടനം ചെയ്തു.
ഹൈഡല്‍ ടൂറിസം അസി.എക്സിക്ക്യുട്ടീവ് എന്‍ജിനീയര്‍ സി അബ്ദുല്‍ റഹീം അധ്യക്ഷനായി.
അസി എന്‍ജിനീയര്‍ കൃഷ്ണന് മാപ്പിടിശ്ശേരി, അസി മാനേജര്‍ സി.എം ലനീഷ് ,എച്ച്.ആര് മാനേജര്‍ രജിത്ത്, ഷിബിന്‍ ജോസ് പരീക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."