ആസ്ത്രേലിയന്‍ കാട്ടുതീ: ടീമിനെ പരിശീലിപ്പിക്കാന്‍ സച്ചിനും
മെല്‍ബണ്‍: ലോകത്തെ നടുക്കിയ ആസ്ത്രേലിയന്‍ കാട്ടുതീ ദുരന്തത്തിനിരയായവര്‍ക്ക് കൈത്താങ്ങായി ഇതാഹിസ താരങ്ങളാവാന് സച്ചിന് തെന്‍ഡുല്‍ക്കറും വെസ്റ്റ് ഇന്‍ഡീസിന്റെ കോട്ട്നീ വാഷും. തീപിടുത്തത്തില്പെട്ടവരെ സഹായിക്കാന്‍ വേണ്ടി നടത്തുന്ന ബുഷ്ഫയര് ക്രിക്കറ്റ് ബാഷ് ദുരിതാശ്വാസ മത്സരത്തിനുള്ള ടീമുകളെ ഇരുവരും പരിശീലിപ്പിക്കും. ബിഗ് ബാഷ് ഫൈനലിനൊപ്പം വോണ്‍ ഇലവനും പോണ്ടിങ് ഇലവനും തമ്മിലുള്ള മത്സരം നടത്താനാണ് ക്രിക്കറ്റ് ആസ്ത്രേലിയ തീരുമാനിച്ചത്. സച്ചിനാണ് വോണ്‍ ഇലവന്റെ പരിശീലകന്.
അടുത്ത മാസം എട്ടിനാണ് മത്സരം. ജനുവരി 31ന് നടക്കുന്ന യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷം വേദി തരുമാനിക്കും. റിക്കി പോണ്ടിങ്ങിനെയും ഷെയ്ന് വോണിനെയും കൂടാതെ മുന്‍ ഓസീസ്് താരങ്ങളായ ആദം ഗില്‍ക്രിസ്റ്റ്, ജസ്റ്റിന് ലാങ്ങര്‍, ബ്രെറ്റ്ലി, ഷെയ്ന് വാട്സണ്, മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരും ഈ മത്സരത്തില്‍ പങ്കെടുക്കും. ആസ്ത്രേലിയയില്‍ ഈയിടെ നടന്ന തീപിടുത്തത്തില്‍ ധാരാളം പേര് മരിച്ചിരുന്നു. മത്സരത്തില്‍ നിന്ന് ലഭിക്കുക തുക തീപിടുത്തത്തില്‍ കഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ഉപയോഗിക്കുമെന്ന് ക്രിക്കറ്റ് ആസ്ത്രേലിയ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."