കേരളത്തിലെ ഏറ്റവും വലിയ ടേബിള്‍ ടെന്നീസ് അക്കാദമി ആലപ്പുഴയില്‍
ആലപ്പുഴ: സ്വകാര്യ മേഖലയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ടേബിള്‍ ടെന്നീസ് അക്കാദമി ആലപ്പുഴയില്‍ ഒരുങ്ങി. എസ്.ഡി.വി സെന്‍ട്രല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കെട്ടിടത്തില്‍ 6000 ചതുരശ്ര അടിയിലാണ് അക്കാദമി ഒരുക്കിയിരിക്കുന്നത്. ടേബിള്‍ ടെന്നീസില്‍ ദേശീയ താരങ്ങളെയടക്കം നിരവധി പേരെ സമ്മാനിച്ച ആലപ്പുഴയില്‍ പുത്തന്‍ പ്രതിഭകളെ കണ്ടെത്തുക ലക്ഷ്യമിട്ടാണ് എസ്.ഡി.വി മാനേജ്‌മെന്റും രക്ഷകര്‍ത്താക്കളും സഹകരിച്ച് എസ്.ഡി.വി അക്കാദമി രൂപീകരിച്ചത്. കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലം മുതല്‍ അനൗദ്യോഗികമായി അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നിലവില്‍ 130 കുട്ടികളാണ് ഇവിടെ പരിശീലനം നടത്തുന്നത്. ദേശീയ താരം മറിയ റോണി അടക്കമുള്ളവര്‍ അക്കാദമിയില്‍ പരിശീലനത്തിനുണ്ട്. ദേശീയ ടേബിള്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ മൂന്നു തവണ തുടര്‍ച്ചയായി ആലപ്പുഴ എസ്.ഡി.വി സെന്‍ട്രല്‍ സ്‌കൂള്‍ ജേതാക്കളായിരുന്നു. ഈ വിജയവും അക്കാദമി രൂപീകരണത്തിന് പ്രേരകമായി. നാളെ ഉച്ചകഴിഞ്ഞ് 3.30ന് ധനമന്ത്രി തോമസ് ഐസക്ക് അക്കാദമിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."