HOME
DETAILS
MAL
പാതയോരത്ത് അവശനിലയില്‍ കണ്ട വയോധികനെ പൊലിസ് ആശുപത്രിയിലെത്തിച്ചു
backup
January 09 2019 | 05:01 AM
വടക്കാഞ്ചേരി: പാതയോരത്ത് അവശനായി കിടന്നിരുന്ന വയോധികനെ പൊലിസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.
80 വയസ് പ്രായം തോന്നിക്കുന്ന വയോധികനെയാണ് വടക്കാഞ്ചേരി എസ്.ഐ.കെ.സി.രതീഷ്, സി.പി.ഒ. ഇന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പാതയോരത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ വൈകിട്ട് 6 മണിയോടെ ഷൊര്‍ണൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ വടക്കാഞ്ചേരി പട്ടണത്തിലെ എന്‍.എസ്.എസ്.കെട്ടിടത്തിനു മുന്നില്‍ അതീവ അവശനായി കിടക്കുകയായിരുന്നു വയോധികന്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.ഐ എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി, നഗരസഭകൗണ്‍സിലര്‍ പ്രസീത സുകുമാരന്‍ എന്നിവരും ഇടപ്പെട്ടാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."