HOME
DETAILS
MAL
ശുദ്ധജല വിതരണ പൈപ്പിലൂടെ എത്തുന്നത് മലിന ജലം; നടപടിയെടുക്കാതെ അധികൃതര്‍
backup
February 23 2017 | 23:02 PM
കായംകുളം : ശുദ്ധജല വിതരണ പൈപ്പിലൂടെ എത്തുന്നത് മലിന ജലം. നഗരസഭ 37-ാം വാര്‍ഡില്‍ ദേശീയപാതക്ക് കിഴക്കുഭാഗത്തും ബോട്ട്ജെട്ടി, പണ്ടകശാല എന്നിവിടങ്ങളിലുമാണ് മലിന ജലം കുടിവെള്ള ടാപ്പിലൂടെ എത്തുന്നത്.
പൈപ്പിലൂടെ വരുന്ന കുടിവെള്ളത്തിന് കഴിഞ്ഞ നാലുദിവസമായി ഉപ്പുരസമാണ്. ഇതുമായി ബന്ധപ്പെട്ട് നഗരസഭാ 37-ാം വാര്‍ഡ് കൗണ്‍സിലറും വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണുമായ ആറ്റക്കുഞ്ഞ് വാട്ടര്‍ അതോറിറ്റിക്ക് പരാതി നല്‍കിയിട്ടും യാതൊരു പരിഹാരമുണ്ടായില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ശുദ്ധജല വിതരണ പൈപ്പിലൂടെ മലിന ജലമെത്തുന്നത് പ്രദേശ വാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ജലഅതോറിറ്റി അധികൃതര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."