സേവന സ്പര്‍ശം സോഫ്റ്റ്വെയര്‍ സൗജന്യമായി നിര്‍മിച്ച് നല്‍കിയത് ജീവനക്കാരന്റെ മകന്‍
ആലപ്പുഴ: കലക്ടറുടെ പരാതിപരിഹാര പരിപാടിയായ സേവന സ്പര്‍ശത്തിന് ഓണ്‍ലൈനായി പരാതി സ്വീകരിക്കുന്നതിന് സഹായകമായ സോഫ്റ്റ്‌വെയര്‍ സൗജന്യമായി നിര്‍മിച്ച് നല്‍കിയത് കലക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ടിന്റെ മകന്‍.
ആലപ്പുഴ ആലിശ്ശേരി വാര്‍ഡില്‍ കാവുങ്കല്‍ വീട്ടില്‍ കെ.ജി ജയരാജിന്റെ മകന്‍ ജെ ശ്രീരാജ് ആണ് സേവനസ്പര്‍ശത്തിന്റെ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച് സൗജന്യമായി നല്‍കിയത്.
ആലപ്പുഴയില്‍ സൈബര്‍ ഫഌക്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറാണ് ശ്രീരാജ്. പുന്നപ്ര കേപ്പ് എന്‍ജിനീയറിങ് കോളജില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം സോഫ്റ്റ്‌വെയര്‍ വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുകയാണ്.
സേവന സ്പര്‍ശത്തിന്റെ 'ംംം.റൈരമഹു.ശി' എന്ന വെബ്‌സൈറ്റും ശ്രീരാജ് തയാറാക്കി. പരാതികള്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാനും എവിടെ നിന്നും പരാതിയുടെ തല്‍സ്ഥിതി അറിയാനും സഹായകമായ സോഫ്റ്റ്‌വെയര്‍ വിജയമാണെന്ന് ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പരാതി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ ടോക്കണ്‍ നമ്പരും പരാതിക്കാരനു ലഭിക്കും.
പരാതികള്‍ നല്‍കുമ്പോള്‍ ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്യാന്‍ സൗകര്യമുണ്ട്.
സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച ശ്രീരാജിനെ റവന്യു ദിനാഘോഷത്തിന്റെ ഭാഗമായി കലക്ടര്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."