സഊദിയിൽ ക്ലിനിക്കുകളുടെയും ഡിസ്‌പെന്‍സറികളുടെയും നടത്തിപ്പ് ചുമതല ഇനി സ്വദേശികൾക്ക് മാത്രം
ജിദ്ദ: സഊദിയിൽ ക്ലിനിക്കുകളുടെയും ഡിസ്‌പെന്‍സറികളുടെയും നടത്തിപ്പ് ചുമതല സ്വദേശിക്ക് മാത്രമായിരിക്കണമെന്ന നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. സ്ഥാപനത്തിന്റെ ഉടമ സ്വദേശി ഡോകടറോ അല്ലെങ്കില്‍ സ്ഥാപനത്തിലെ മുഴുസമയ ജോലിക്കാരനോ ആയിരിക്കണമെന്നതാണ് പുതിയ നിബന്ധന.
സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ര്‍ന്ന മന്ത്രിസഭ യോഗമാണ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്. ഇതോോടെ 18 വർഷമായി നിലവിലുണ്ടായിരുന്ന നിയമാവലിയിലാണ് കാതലായ മാറ്റം വരുത്തിയത്. അതേസമയം
ഇനി സ്വദേശി ഡോക്ടർക്ക് മാത്രമേ സഊദി അറേബ്യയിൽ ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ പോലുള്ള ആരോഗ്യസ്ഥാപനങ്ങൾ തുടങ്ങാനും നടത്താനുമാകൂ. മാത്രമല്ല ഉടമ അതേ സ്ഥാപനത്തിൽ മുഴുവൻ സമയ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയും വേണം. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അവതരിപ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നെന്ന് യോഗ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ച വാർത്താവിനിമയ മന്ത്രി തുർക്കി അൽശബാന പറഞ്ഞു.
മന്ത്രിസഭ അംഗീകാരം നൽകിയതോടെ ഭേദഗതി നിയമമായി. 2019 ഡിസംബർ ഒമ്പതിന് ചേർന്ന ശുറാ കൗൺസിൽ യോഗം ഭേദഗതിക്ക് പ്രാഥമികാംഗീകാരം നൽകിയിരുന്നു. 2003 ജനുവരി ആറ് മുതൽ രാജ്യത്ത് നടപ്പായ ആരോഗ്യസ്ഥാപന നിയമാവലിയിലാണ് ഭേദഗതി വരുത്തിയത്. നിയമാവലി അനുഛേദം രണ്ടിലെ ഖണ്ഡിക രണ്ടാണ് ഭേദഗതി ചെയ്തത്. സ്ഥാപനത്തിന്റെ ഉടമ ഡോക്ടറാവുക, സ്വദേശി പൗരനാവുക, മുഴുവൻ സമയ ജീവനക്കാരനാവുക എന്നതാണ് പുതിയ നിബന്ധന. സ്ഥാപനം ഏത് വിഭാഗത്തിലാണോ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് അതെ വിഭാഗത്തിൽ സ്പെഷ്യലൈസ് ചെയ്ത മെഡിക്കൽ ബിരുദമാണ് ഉടമയ്ക്ക് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."