എയ്ഡ്സ് രോഗിയായ യുവതിയെ ട്രെയിനില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി
പട്ന: ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന എയ്ഡസ് ബാധിതയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പട്ന-ഭഭുവാ ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് 22കാരിയായ യുവതിക്ക് നേരെ ക്രൂരകൃത്യം നടന്നത്. സംഭവത്തില്‍ പങ്കുള്ള ബിഹാര്‍ കൈമൂറിലെ ചൈതി സ്വദേശികളായ ബീരേന്ദ്ര സിങ്, ദീപക് സിങ് എന്നിവരെ റെയില്‍വേ പൊലിസ് അറസ്റ്റ് ചെയ്തു.
എയ്ഡ്സ് രോഗത്തിന് ബിഹാറിലെ ഗയയില്‍ ആന്റി റെട്രോ വൈറല്‍ തെറാപ്പി സെന്ററിലെ ചികിത്സയിലായിരുന്നു യുവതി. കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിനില്‍ വച്ച് ബലാത്സംഗത്തിനിരയാവുകായിരുന്നു. രാത്രിയായതോടെ ട്രെയിനില്‍ യുവതിയും പ്രതികളും തനിച്ചായി. തുടര്‍ന്ന് കുദ്ര സ്റ്റേഷനിലിറങ്ങേണ്ട പ്രതികള്‍ സ്ഥലത്തെത്തിയിട്ടും ഇറങ്ങിയില്ല. ട്രെയിന്‍ അവസാന സ്റ്റേഷനില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് ഇവര്‍ ആക്രമിക്കുകയായിരുന്നു.
ഭാബുവായില് ട്രെയിന്‍ എത്തിയപ്പോള്‍ ഒരു കമ്പാര്‍ട്ട്മെന്റിന്റെ മാത്രം വാതിലും ജനലുകളും അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ പൊലിസ് പരിശോധിച്ചപ്പോള്‍ പ്രതികളിലൊരാള്‍ യുവതിയെ പീഡിപ്പിക്കുകയും മറ്റേയാള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും കാണുകയായിരുന്നു. ഇരുവരെയും പൊലിസ് കയ്യോടെ പിടികൂടി. യുവതിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."