HOME
DETAILS
MAL
തിരുവനന്തപുരം എസ്.ബി.ഐ ട്രഷറി ബ്രാഞ്ചിന് നേരെ ആക്രമണം
backup
January 09 2019 | 06:01 AM
തിരുവനന്തപുരം: തലസ്ഥാനത്തെ എസ്.ബി.ഐ ട്രഷറി ബ്രാഞ്ചിന് നേരെ പണിമുടക്ക് അനുകൂലികളുടെ അക്രമണം. രാവിലെ പത്തരയോടെയായിരുന്നു സംഭവം. സമരാനുകൂലികള്‍ ഓഫിസ് അടിച്ചു തകര്‍ത്തു.
പണിമുടക്കായിരുന്നെങ്കിലും ഇന്നലെ എസ്.ബി.ഐ ബ്രാഞ്ചുകള്‍ പലതും പ്രവര്‍ത്തിച്ചിരുന്നു. ഇന്ന് രാവിലെയും ബ്രാഞ്ച് ഓഫിസ് തുറന്നതോടെ ഒരു സംഘമാളുകള്‍ ഇവിടെയെത്തി ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പറ്റില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ തറപ്പിച്ചു പറഞ്ഞതോടെ സംഘര്‍ഷമായി. മാനേജറുടെ റൂമിലെ മേശയും കമ്പ്യൂട്ടറും ഫോണും സമരക്കാര്‍ തകര്‍ത്തു.
മാനേജര്‍ കന്റോണ്‍മെന്റ് പൊലിസിന് പരാതി കൈമാറിയിട്ടുണ്ട്. സി.സി.ടി.വിയില്‍ അക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇത് പരിശോധിച്ച് ആളുകളെ തിരിച്ചറിയാനാണ് പൊലിസുദ്യോഗസ്ഥര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."