HOME
DETAILS

കോതമംഗലം സര്‍ക്കാര്‍ ആശുപത്രി യാചക മാഫിയകളുടെ പിടിയില്‍

  
backup
February 23 2017 | 23:02 PM

%e0%b4%95%e0%b5%8b%e0%b4%a4%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81

കോതമംഗലം: സാധാരണക്കാരുടെ ആശ്രയമായ സര്‍ക്കാര്‍ ആശുപത്രി യാചക മാഫിയകളുടെയും സാമൂഹ്യ വിരുദ്ധരുടേയും പിടിയില്‍. മദ്യപരുടേയും യാചകരുടേയും ഊണും ഉറക്കവും സര്‍ക്കാര്‍ ചിലവില്‍. ആശുപത്രിയിലെ ഒ.പി കെട്ടിടത്തിനുള്ളിലാണ് സംഘത്തിന്റെ താമസം. ചോദ്യം ചെയ്യാനെത്തിയാല്‍ ജീവനക്കാര്‍ക്കും സെക്യൂരിറ്റിക്കാര്‍ക്കും 'അന്തേവാസി'കളുടെ വക തെറിയഭിഷേകവും കൈയേറ്റവും പതിവായിരിക്കുകയാണ്.
പകല്‍ ഡോക്ടറെ കാണാനെത്തുന്ന രോഗികള്‍ക്ക് വിശ്രമിക്കാനായി ഇട്ടിട്ടുള്ള കസേരകളും കോണ്‍ക്രീറ്റ് ബെഞ്ചുകളും ഇവര്‍ കൈയടക്കുന്നതിനാല്‍ കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകള്‍ക്കും പ്രായമായ രോഗികള്‍ക്കും ബുദ്ധിമുട്ടേറെയാണ് . കിടപ്പുരോഗികള്‍ക്ക് ഓരോ ദിവസവും സംഘടനകള്‍ നല്‍കുന്ന ഭക്ഷണത്തിന്റെ പങ്കു പറ്റി വിശപ്പടക്കുന്ന ഇത്തരക്കാര്‍ കൈനീട്ടി കിട്ടുന്ന പണം കൊണ്ട് മദ്യസേവ നടത്തുകയാണ് പതിവ്. പബ്ലിക് ടൊയ്‌ലറ്റില്‍ കയറിയാണ് ഇക്കൂട്ടര്‍ മദ്യം കഴിക്കുന്നത്. തുടര്‍ന്ന് ആശുപത്രി ബഞ്ച് കൈയടക്കി വിശ്രമിക്കുകയും ചെയ്യുന്ന പത്തോളം പേരാണ് സ്ഥിരം ശല്യക്കാര്‍.
രണ്ട് മണിയോടെ ഒ.പിയിലെ രോഗികളുടെ തിരക്കു കഴിഞ്ഞാല്‍ പിന്നെ ഇവര്‍ അബോധാവസ്ഥയില്‍ കിടന്നുറങ്ങുന്നതിനാല്‍ ഇവിടെ ശുചീകരണത്തിനെത്തുന്ന വനിത ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ പോലും കഴിയുന്നില്ല. ഇവരെ പുറത്താക്കാന്‍ ശ്രമിക്കുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്കും സംഘടിതമായ ഇവരുടെ ചെറുത്തു നില്‍പ്പുമൂലം പലപ്പോഴും പിന്‍വാങ്ങേണ്ടി വരുന്നു. പുറമെ നിന്ന് നോക്കുന്നവര്‍ക്ക് ഇവരുടെ രൂപവും ഭാവവും കാണുമ്പോള്‍ സഹാനുഭൂതി തോന്നുമെന്നതിനാല്‍ കഥയറിയാതെ അവരും ജീവനക്കാരുടെ നേരെ തിരിയും. ശല്യം സഹികെടുമ്പോള്‍ ഒടുവില്‍ പൊലിസില്‍ വിവരമറിയിക്കുമെങ്കിലും പൊലിസെത്തി ഇവരെ പുറത്താക്കിയാലും പിറ്റേന്ന് നേരം പുലരുമ്പോള്‍ ഇവര്‍ തിരിച്ചെത്തും.
കഴിഞ്ഞ ദിവസം മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു . ആശുപത്രി കോമ്പൗണ്ടില്‍ പോലിസ് എയ്ഡ്‌പോസ്റ്റ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പൊലിസിന് ഇരിക്കാനും കിടക്കാനും സൗകര്യമൊരുക്കി മുറിയും തയാറാക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് പൊലിസുകാരില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍ . ആശുപത്രിയിലെ ടോയ്‌ലറ്റുകളുടെ കുറ്റിയും കൊളുത്തും തകര്‍ത്തുകളയുക, ടോയ്‌ലറ്റിലെ ക്ലോസറ്റില്‍ കാലിയായ മദ്യക്കുപ്പികള്‍ നിക്ഷേപിക്കുക, വൈദ്യുതി ബള്‍ബുകള്‍ ഊരിക്കളയുക, വെള്ളം എടുക്കുന്നതിനുള്ള പൈപ്പുകള്‍ ഒടിച്ചുകളയുക തുടങ്ങിയ പ്രവര്‍ത്തികളാണ് സാമൂഹ്യ വിരുദ്ധരുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
നഗരസഭയുടേയും പൊലിസിന്റെയും ഭാഗത്ത് നിന്നും ശക്തമായ നടപടികള്‍ ഉണ്ടാവണമെന്നാണ് ജീവനക്കാരുടെയും രോഗികളുടേയും ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago