ആമസോൺ സ്ഥാപകൻ ജെഫ് ബെസോൺസിന്റെ മൊബൈൽ ഹാക്ക് ചെയ്‌ത സംഭവത്തിൽ ആരോപണങ്ങളെ തള്ളിക്കളയുന്നതായി സഊദി
റിയാദ്: ആമസോൺ സ്ഥാപകൻ ജെഫ് ബെസോൺസിന്റെ മൊബൈൽ ഹാക്ക് ചെയ്‌ത സംഭവത്തിൽ ആരോപണങ്ങളെ തള്ളിക്കളയുന്നതായി സഊദി അറേബ്യ. സഊദി അറേബ്യയാണ് ഫോൺ ഹാക്ക് ചെയ്‌തതിന് പിന്നണിലെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്നും ഇക്കാര്യം തള്ളിക്കളയുന്നതായും അമേരിക്കയിലെ സഊദി എംബസി പുറത്തിറക്കിയ പ്രതാവനയിൽ വ്യക്തമാക്കി. ആരോപണം അസംബന്ധമാണെന്നും എംബസി അറിയിച്ചു.
സഊദി വിദേശ കാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ് രാജകുമാരനും ഇക്കാര്യം നിഷേധിച്ചു. സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ജെഫ് ബെസോൺസിന്റെ മൊബൈൽ ഹാക്ക് ചെയ്യുമെന്ന കാര്യം തീത്തും സില്ലിയായ കാര്യമാണെന്നും ദാവോസിൽ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ സഊദി വിദേശ കാര്യ മന്ത്രി പറഞ്ഞു. സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സ്വകാര്യ അക്കൗണ്ടിൽ നിന്ന് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചതിന് ശേഷമാണ് ഫോൺ ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണം ആവശ്യപ്പെട്ടതായും അതോടെ എല്ലാ വസ്തുതകളും വെളിപ്പെടുത്താനാകുമെന്നും സഊദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്.
അവകാശവാദങ്ങളെ ശരിവെക്കുന്ന തെളിവുകൾ ഹാജരാക്കിയാൽ സഊദിഅന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി ചർച്ചക്ക് ഒരുക്കമാണെന്നും എന്നാൽ, ഇറാന്റെ നിലപാടുകൾക്കനുസരിച്ചായിരിക്കും ഇതെന്നും സഊദി വിദേശ കാര്യ മന്ത്രി പറഞ്ഞു. ഏതെങ്കിലും ചർച്ചയ്ക്കുള്ള വ്യവസ്ഥയായി അക്രമങ്ങളെ ഒരു അജണ്ടയായി ഇറാൻ മുന്നോട്ടു വെക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."