HOME
DETAILS
MAL
ബഹ്‌റൈൻ കേരളീയ സമാജം"ഭരത് മുരളി സ്മാരക നാടക പുരസ്‌കാരം" നടി സേതു ലക്ഷ്‌മിക്ക്
backup
January 09 2019 | 06:01 AM
#സി.എച്ച് ആര്‍ കൊമ്പംകല്ല്
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമ നല്‍കിവരുന്ന നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018 ലെ 'ഭരത് മുരളി സ്മാരക നാടക പുരസ്‌കാരത്തിന് പ്രശസ്ത നടി സേതു ലക്ഷ്മി അര്‍ഹയായി.
1963-ല്‍ നടന ഭൂഷണം പൂര്‍ത്തിയാക്കി നാടക രംഗത്ത് കാലുറപ്പിച്ച തിരുവനന്തപുരം സ്വദേശിയായ സേതു ലക്ഷ്മി അനവധി പ്രൊഫഷണല്‍ നാടക സംഘങ്ങളിലും അമേച്ചര്‍ രംഗത്തുമായി ആയിരകണക്കിനു വേദികളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി. കാട്ടുകുതിര, ദ്രാവിഡ വൃത്തം, ഭാഗ്യ ജാതകം, ചിന്ന പാപ്പാന്‍ തുടങ്ങിയ നാടകങ്ങളിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും കേരള സംഗീത നാടക അക്കാദമി അംഗീകാരവും പല തവണ കരസ്ഥമാക്കി.
2006-ല്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്തും, സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രത്തിലൂടെ ചലച്ചിത്ര വേദിയിലും തുടക്കം കുറിച്ച സേതു ലക്ഷ്മി, വിനോദയാത്ര, ഈ കണ്ണി കൂടി, ലഫ്റ്റ് റൈറ്റ്, ഹൗ ഓള്‍ഡ് ആര്‍ യു, 36 വയതിനിലെ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങിയ ചലച്ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമ നല്‍കി വരുന്ന നാടക പുരസ്‌കാരം കഴിഞ്ഞ വര്‍ഷം നേടിയത് പ്രശസ്ത നാടകകൃത്ത് ഏ.ശാന്തകുമാര്‍ ആയിരുന്നു.
ശില്‍പവും പ്രശംസാപത്രവും അന്‍പതിനായിരം രൂപയും അടങ്ങിയ പുരസ്‌കാരം ഫെബ്രുവരി 6 ബുധനാഴ്ച തിരുവനതപുരത്ത് വി.ജെ.ടി ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ബഹു. കേരള നിയമ സഭാ സ്പീക്കര്‍പി. ശ്രീരാമകൃഷ്ണന്‍ സമ്മാനിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറല്‍ സെക്രട്ടറി എം.പി. രഘുവും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."