കോളജില്‍ പഠിക്കുന്ന കാലംവരെ ആര്.എസ്.എസ് പ്രവര്ത്തകന്; തിരിച്ചറിവ് വന്നപ്പോള്‍ ഉപേക്ഷിച്ചുവെന്നും കണ്ണന് ഗോപിനാഥന്
തിരുവനന്തപുരം: കോളജില്‍ പഠിക്കുന്ന കാലം വരെ ആര്.എസ്.എസുകാരനായിരുന്നുവെന്നും തിരിച്ചറിവ് വന്നപ്പോള്‍ വിട്ടുപോന്നുവെന്നും രാജിവച്ച ഐ.എ.എസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന്. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം തന്റെ പഴയകാര്യങ്ങള്‍ പങ്കുവച്ചത്.
സര്‍വിസില്‍ നിന്നും ഏറെ നിരാശയോടെയാണ് രാജിവച്ചതെങ്കിലും ഇപ്പോള്‍ വളരെ പ്രതീക്ഷയോടെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്.എസ്.എസിന്റെ പ്രത്യേക വസ്ത്രധാരണമെല്ലാം ചെയ്ത് എല്ലാ ദിവസവും ശാഖകളില്‍ പോകാറുണ്ടായിരുന്നു. ആ കാലത്ത് റാലികള്‍ക്കായി റാഞ്ചിവരെ പോയിട്ടുണ്ട്. അവരുടെ രാജ്യസങ്കല്പം മറ്റൊന്നാണെന്നും തിരിച്ചറിവ് വന്നതോടെ താന്‍ അതില്‍ നിന്നും മടങ്ങിപ്പോരുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിന് സ്വയംഭരണാവകാശം നല്കുന്ന വകുപ്പ് എടുത്തുകളഞ്ഞതുള്പ്പെടെയുള്ള വിഷയങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ കണ്ണന് ഗോപിനാഥന് ജോലി രാജിവച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരേയും അദ്ദേഹം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നിരോധനമേര്‍പ്പെടുത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു എന്ന പേരില്‍ അദ്ദേഹത്തെ മുംബൈ, ആഗ്ര എന്നിവിടങ്ങളില്‍ നിന്നും പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കഴിഞ്ഞ പ്രളയ സമയത്ത് സര്‍വിസിലിരിക്കേ അദ്ദേഹം അവധിയെടുത്ത് വന്ന് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."