HOME
DETAILS
MAL
'തണല്‍' ഭിന്നശേഷി വിദ്യാര്‍ഥികള്‍ ബഹ്റൈനിലെത്തി; അന്താരാഷ്ട്ര സെമിനാറും നാടകവും ഇന്ന് മുതല്‍
backup
January 09 2019 | 06:01 AM
#സി.എച്ച് ഉബൈദുല്ല റഹ് മാനി
മനാമ: 'ലോക ഭിന്നശേഷി ' ദിനത്തോടനുബന്ധിച്ച് തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാറിലും നാടകത്തിലും സംബന്ധിക്കാനായി നാട്ടില്‍ നിന്നുള്ള ഭിന്നശേഷി വിദ്യാര്ത്ഥികളുള്പ്പെടെയയുള് ള സംഘം ബഹ്റൈനിലെത്തി.
നാട്ടിലെ തണല്‍ ഭിന്നശേഷി വിദ്യാലയത്തിലെ പതിനെട്ടോളം കുട്ടികളും, അവരുടെ മാതാപിതാക്കളും അധ്യാപകരും അടങ്ങിയ 54 പേരുടെ സംഘമാണ് കഴിഞ്ഞ ദിവസം ബഹ്റൈനിലെത്തിയത്.
ഈ കുട്ടികളെയും രക്ഷിതാക്കളെയും മുഖ്യ കഥാപാത്രങ്ങളാക്കി തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ അണിയിച്ചൊരുക്കുന്ന 'സമത്വം ഭിന്നശേഷിക്കാര്‍ക്കും' എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര സെമിനാറും 'ചിരിയിലേക്കുള്ള ദൂരം' എന്ന സാമൂഹ്യ ബോധവല്‍ക്കരണ നാടകവും ഇന്ന് മുതല്‍ 13 വരെ ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂള്‍, ബഹ്റൈന്‍ കേരളീയ സമാജം, ലുലു ഓഡിറ്റോറിയം, ബഹ്റൈന്‍ സാംസ്കാരിക കേന്ദ്രം എന്നിവിടങ്ങളില്‍ നടക്കുമെന്ന് തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ ഇവിടെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
'സമത്വം ഭിന്നശേഷിക്കാര്‍ക്കും' എന്ന വിഷയത്തില്‍ ഇന്ന് കാലത്ത് 10 മുതല്‍ 1 മണിവരെ ഇസാടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര സെമിനാറില്‍ ഡോ. അന്ന ക്ലമന്റ്, അഭിഭാഷക സ്മിത നിസാര്‍, സുപ്രീംകോടതി റിട്ട. ജസ്റ്റിസ് കുര്യന് ജോസഫ്, പത്രപ്രവര്‍ത്തകര്‍, സാംസ്കാരിക നായകന്മാര് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
തുടര്‍ന്ന് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ' ചിരിയിലേക്കുള്ള ദൂരം' എന്ന രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സാമൂഹ്യബോധവത്കരണ നാടകവും നടക്കും. ദീപു തൃക്കോട്ടൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ നാടകത്തിലെ അഭിനേതാക്കളെല്ലാം ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ മാതാപിതാക്കളുമാണ്.
തുടര്‍ന്ന് 11ന് വെള്ളിയാഴ്ച ലുലു റംലി മാളില്‍ ' കാലത്തിന്റെ താളില്‍ ഒരമ്മയുടെ കയ്യൊപ്പ്' എന്ന നാടകവും 13ന് ഞായറാഴ്ച്ച ബഹ്റൈന്‍ മൊബിലിറ്റി ഇന്റര്‍നാഷണനില്‍ ബഹ്റൈന്‍ വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന 'വി ആര് വണ്‍ (നമ്മളൊന്ന്)' എന്ന പരിപാടികളും നടക്കും.
ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിന്റെ ഭാഗമായി നടക്കുന്ന ഈ പരിപാടികള്‍ ബഹ്റൈനിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ചോയ്സ് അഡ്വര്‍ടൈസിങ് & പബ്ലിസിറ്റി, ഇന്ത്യന്‍ സ്കൂള്‍, ബഹ്റൈന്‍ മൊബിലിറ്റി ഇന്റര്‍നാഷണല്‍, ബഹ്റൈന്‍ കേരളീയ സമാജം എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നതെന്നും ആദ്യമായി ഇന്ത്യക്ക്പുറത്ത് അവതരിപ്പിക്കപ്പെടുന്ന ഈ പരിപാടികള്‍ ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ഭാരവാഹികള്‍ വിശദീകരിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കണ്ണൂര്‍, കോഴിക്കോട്, എടച്ചേരി, വടകര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറോളം സ്കൂളുകളിലായി ഏകദേശം 700ലധികം കുട്ടികളാണുള്ളത്. ഇവരെ വിവിധ ചികിത്സാരീതികളിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള കഠിന പ്രയത്നത്തിലാണ് തണല്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതിന്റെ ഭാഗമായി രാജ്യാന്തര നിലവാരത്തിലുള്ള റിസര്‍ച്ച് ആന്റ് റീഹാബിലിറ്റേഷന്‍ സ്കൂള്‍ ക്യാംപസിനായുള്ള പ്രവര്‍ത്തനങ്ങള്‍ സജജമായിക്കഴിഞ്ഞു. നിലവിലുള്ള സ്ഥാപനങ്ങളില്‍ എഴുന്നൂറിലധികം കുട്ടികള്‍ ജീവിക്കാനുള്ള സ്വാഭാവിക പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ്.- ഭാരവാഹികള്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് തണല്‍ ഭാരവാഹികളായ യു.കെ. ബാലന് (0973- 38384504), കണ്‍വീനര്‍ റഫീഖ് അബ്ദുല്ല (00973- 38384504) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ജുഫൈര്‍ പാര്‍ക്ക് റെജിസ് ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തണല്‍ ചെയര്മാന് ഡോ. ഇദ് രീസ്, റഫീഖ് അബ്ദുല്ല, റഷീദ് മാഹി, റസാഖ് മൂഴിക്കല്‍, ഇബ്രാഹിം ഹസ്സന് പുറക്കാട്ടിരി, അന്ന ക്ലമന്‍സ്, അബ്ദുല്‍ മജീദ് തെരുവത്ത്, ദീപു തൃക്കോട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."