HOME
DETAILS
MAL
പതിനഞ്ചു പേരും മരിച്ചു; മേഘാലയ ഖനിയപകടത്തില്‍ മരണം സ്ഥിരീകരിച്ചു
backup
January 09 2019 | 06:01 AM
ഷില്ലോങ്: മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ ഒരു മാസത്തോളമായി കുടുങ്ങിക്കിടക്കുന്ന 15 തൊഴിലാളികളും മരിച്ചതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സഹായമാവശ്യപ്പെട്ട് സര്‍ക്കാര്‍ എന്‍.ഡി.ആര്.എഫിനെ സമീപിച്ചു.
ഡിസംബര്‍ 12 നാണ്് അപകടമുണ്ടായത്. ഖനിക്ക് സമീപമുള്ള ലെതീന്‍ നദിയില്‍ നിന്ന് ഖനിക്കുള്ളിലേക്ക് വെള്ളം കുതിച്ചുകയറിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ കുടുങ്ങിപ്പോവുകയായിരുന്നു.
250 അടി വിസ്താരമുള്ള ഖനിക്കുള്ളില്‍ ഇപ്പോള്‍ എഴുപതടിയോളമായിരുന്നു ജലനിരപ്പ്. അപകടം നടന്ന് 24 ദിവസത്തിന് ശേഷമാണ് വെള്ളം വറ്റിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിലുണ്ടായ അലംഭാവം ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."