സംവരണ ബില്‍: രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം
ന്യൂഡല്‍ഹി: ലോക്സഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായ മുന്നാക്ക സംവരണ ബില്ലിനെ ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ബില്‍ പരിഗണനക്ക് എടുത്തപ്പോള്‍ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് സഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചു.
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് സി.പി.എമ്മും ഡി.എം.കെയും നോട്ടിസ് നല്കി. നടപടിക്രമങ്ങള്‍ ലംഘിച്ചെന്നും രാജ്യസഭയെ കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ സ്റ്റാംപാക്കി മാറ്റിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
രാജ്യസഭ തടസ്സപ്പെടുത്താനാണ് കോണ്‍ഗ്രസ് പലവിഷയങ്ങള്‍ മുന്നോട്ട് കൊണ്ടുവരുന്നതെന്നും 'ബില്ലിനെ എതിര്‍ക്കുന്നുവെന്ന്' നേരിട്ട് വിളിച്ച് പറയാനുള്ള ധൈര്യം കോണ്‍ഗ്രസ് കാട്ടണമെന്നും ബി.ജെ.പി വെല്ലുവിളിച്ചു. ബില്ല് വോട്ടിനിടാന്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ട് മണിക്ക് സഭയില്‍ ചര്‍ച്ച തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."