ജനുവരി 26 റിപ്പബ്ലിക് ദിനം, എന്റെ ഇന്ത്യ
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് 1947 ഓഗസ്റ്റ് 15-നാണ്. റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത് 1950 ജനുവരി 26-നും. സ്വാതന്ത്ര്യം കിട്ടി രണ്ടു വര്‍ഷവും അഞ്ചു മാസവും പത്തു ദിവസവും കഴിഞ്ഞ്.
ഇതെന്തുകൊണ്ടാണെന്ന് കൂട്ടുകാര്‍ ചിന്തിച്ചിട്ടുണ്ടോ? സ്വാതന്ത്ര്യം കിട്ടിയെങ്കിലും അന്ന് സ്വന്തമായി ഒരു ഭരണഘടനയോടുകൂടിയ ഭരണസംവിധാനം ഇന്ത്യയില്‍ നിലവില്‍ വന്നിരുന്നില്ല. സ്വാതന്ത്ര്യലബ്ധിക്കുമുമ്പേ 1946-ല്‍ രൂപീകരിച്ച കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി മൂന്നുവര്‍ഷത്തെ ശ്രമഫലമായാണ് ഇന്ത്യന്‍ഭരണഘടന എഴുതി തയാറാക്കിയത്. 1949 നവംബര്‍ 26-ന് എഴുതി തീര്‍ത്ത ഭരണഘടന 1950 ജനുവരി 26നാണ് പ്രബല്യത്തില്‍ വന്നത്. അതോടെ രാജ്യം സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. രാഷ്ട്രത്തലവനായ പ്രസിഡന്റിനെയും ഭരണത്തലവനായ പ്രധാനമന്ത്രിയെയും ജനങ്ങള്‍തന്നെ തെരഞ്ഞെടുക്കുന്ന രീതി നിലനില്‍ക്കുന്ന രാജ്യങ്ങള്‍ ജനാധിപത്യ ജനകീയ റിപ്പബ്ലിക്കുകളാണ്. ഇന്ത്യന്‍ ഭരണകൂടത്തിന് മൂന്നു ശാഖകളാണുളളത്.
(1) നിയമനിര്‍മാണ വിഭാഗം
(2) ഭരണനിര്‍വഹണ വിഭാഗം
(എക്‌സിക്യൂട്ടീവ്)
(3) നീതിന്യായവിഭാഗം (ജൂഡീഷ്യറി)
ചരിത്രപശ്ചാത്തലം
ജനക്ഷേമ രാഷ്ട്രമെന്ന ചുരുങ്ങിയ അര്‍ഥം മാത്രമായിരുന്നു റിപ്പബ്ലിക് എന്ന വാക്കിന് പണ്ട് ഉണ്ടായിരുന്നത്. ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളില്‍ നടന്ന വിപ്ലവത്തോടെ ആ അര്‍ഥം മാറി. ജനങ്ങളാണ് റിപ്പബ്ലിക്കിലെ പരമാധികാരികള്‍. റെസ് പബ്ലിക്കാ എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കിന്റെ ഉത്ഭവം. പൊതു കാര്യം എന്നാണ് റെസ് പബ്ലിക്കാ എന്ന പദത്തിന് അര്‍ഥം. ബി.സി. 15-ാം നൂറ്റാണ്ടില്‍ പാലസ്തീനില്‍ ഉണ്ടായിരുന്ന ഹീബ്രു വംശജരുടെ കോണ്‍ഫെഡറേഷനാണ് ലോകത്ത് ആദ്യമായി ഉണ്ടായ റിപ്പബ്ലിക്കന്‍ രാജ്യമെന്ന് കരുതപ്പെടുന്നത്. അവിടെ സ്ത്രീകള്‍ക്കും അടിമകള്‍ക്കും ഒഴികെയുളള ജനങ്ങള്‍ക്ക് തങ്ങളുടെ രാഷ്ട്രത്തലവനെ തെരഞ്ഞെടുക്കാനുളള അവകാശമുണ്ടായിരുന്നു. ബി.സി. എട്ടാം നൂറ്റാണ്ടില്‍ ഗ്രീസിലും റോമിലും ഉണ്ടായിരുന്ന നഗരരാഷ്ട്രങ്ങളും റിപ്പബ്ലിക്കിന്റെ മാതൃകയിലായിരുന്നു. ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന പ്ലേറ്റോ തന്റെ രാഷ്ട്രസങ്കല്‍പ്പങ്ങള്‍ എഴുതിയത് ദി റിപ്പബ്ലിക് എന്ന തന്റെ കൃതിയിലൂടെയാണ്.
ഭരണഘടന
ഒരു രാജ്യത്തെ പരമോന്നത നിയമസംഹിതയാണ് ഭരണഘടന. രാഷ്ട്രത്തിന്റെ ഘടന നിര്‍ണയിക്കുകയും എപ്രകാരം പ്രവര്‍ത്തിക്കണമെന്ന് അനുശാസിക്കുകയും ചെയ്യുന്ന മൗലീക നിയമങ്ങളുടെ സമാഹാരമാണ് ഭരണഘടന. ഭരണഘടനാനുസൃതമായി പുതിയ നിയമങ്ങള്‍ എപ്രകാരം നിര്‍മിക്കണം, നടപ്പാക്കണം, നിയമലംഘനം നടത്തുന്നവരെ എങ്ങനെ ശിക്ഷിക്കണം എന്നിങ്ങനെയുള്ള എല്ലാകാര്യങ്ങളും ഭരണഘടനയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഏതൊരു ഭരണഘടനയും പ്രധാനമായും രണ്ടു വസ്തുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗവണ്‍മെന്റിന്റെ വിവിധ ഘടകങ്ങള്‍ തമ്മിലുളള ബന്ധം, സര്‍ക്കാരും പൗരന്മാരും തമ്മിലുളള ബന്ധം എന്നിവയാണവ.
ആറ് അടിസ്ഥാന തത്വങ്ങള്‍
ഇന്ത്യന്‍ ഭരണഘടനയ്ക്ക് സവിശേഷമായ ആറു അടിസ്ഥാന തത്വങ്ങള്‍ ഉണ്ട്. ജനകീയമായ പരമാധികാരം, മൗലികാവകാശങ്ങള്‍, രാഷ്ട്രനയ നിര്‍ദ്ദേശതത്ത്വങ്ങള്‍, സ്വതന്ത്ര നീതിന്യായവ്യവസ്ഥ, ഫെഡറല്‍ സമ്പ്രദായം, ക്യാബിനറ്റ് സമ്പ്രദായം എന്നിവ.
ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ് ഇന്ത്യയുടേത്. വിവിധരാജ്യങ്ങളുടെ ഭരണഘടനയില്‍നിന്നു മികച്ചവ തിരഞ്ഞെടുത്താണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് രൂപം നല്‍കിയത്.
വ്യക്തി സ്വാതന്ത്ര്യം ഫ്രാന്‍സില്‍നിന്നും മൗലികാവകാശങ്ങള്‍ സോവിറ്റ് യൂണിയനില്‍നിന്നും ജനകീയ തെരഞ്ഞെടുപ്പും പാര്‍ലമെന്റ് സംവിധാനവും ബ്രിട്ടണില്‍ നിന്നും ഫെഡറല്‍ സംവിധാനം അമേരിക്കയില്‍ നിന്നുമാണ് നാം സ്വീകരിച്ചത്. ഇതിനായി അക്ഷീണം പ്രയത്‌നിച്ചത് നിയമപണ്ഡിതനായ ഡോ. അംബേദ്കര്‍ ആണ്. അക്കാരണത്താലാണ് അദ്ദേഹത്തെ ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി എന്നറിയപ്പടുന്നത്.
അദ്ദേഹം ഭരണഘടനയുടെ രൂപരേഖ തയാറാക്കുകയും ദിവസങ്ങളോളം ചര്‍ച്ചചെയ്ത് കരടുരൂപരേഖയില്‍ ചില വ്യത്യാസങ്ങള്‍ വരുത്തി, ഭരണഘടന നിര്‍മ്മാണ സഭ ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുകയും ചെയ്തു.
ഭരണഘടനാനിര്‍മാണസഭ അധ്യക്ഷന്‍ ഡോ. രാജേന്ദ്രപ്രസാദ് 1950 ജനുവരി 24ന് ഭരണഘടന അംഗീകരിച്ച് ഒപ്പിട്ടു.
ജനുവരി 26ന് ഭരണഘടന നിലവില്‍വന്നു. ഇത് ഇന്ത്യയെ സ്വതന്ത്ര പരമാധികാര ജനാധിപത്യ രാജ്യമായി പ്രഖ്യാപിച്ചു.
ഭരണഘടന
ഒരു രാജ്യത്തെ പരമോന്നത നിയമസംഹിതയാണ് ഭരണഘടന. രാഷ്ട്രത്തിന്റെ ഘടന നിര്‍ണയിക്കുകയും എപ്രകാരം പ്രവര്‍ത്തിക്കണമെന്ന് അനുശാസിക്കുകയും ചെയ്യുന്ന മൗലീക നിയമങ്ങളുടെ സമാഹാരമാണ് ഭരണഘടന.
ഭരണഘടനാനുസൃതമായി പുതിയ നിയമങ്ങള്‍ എപ്രകാരം നിര്‍മിക്കണം, നടപ്പാക്കണം, നിയമലംഘനം നടത്തുന്നവരെ എങ്ങനെ ശിക്ഷിക്കണം എന്നിങ്ങനെയുള്ള എല്ലാകാര്യങ്ങളും ഭരണഘടനയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഏതൊരു ഭരണഘടനയും പ്രധാനമായും രണ്ടു വസ്തുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗവണ്‍മെന്റിന്റെ വിവിധ ഘടകങ്ങള്‍ തമ്മിലുളള ബന്ധം, സര്‍ക്കാരും പൗരന്മാരും തമ്മിലുളള ബന്ധം എന്നിവയാണവ.
ദേശീയ പതാക
1947 ജൂലൈ 22-ന് ഭരണഘടന നിര്‍മാണ സമിതി ത്രിവര്‍ണപതാകയെ ദേശീപതാകയായി അംഗീകരിച്ചു. മുകളില്‍ കുങ്കുമം, നടുവില്‍ വെളള, താഴെ പച്ച എന്നിങ്ങനെയാണ് ദേശീയപതാകയിലെ നിറങ്ങള്‍. ദേശീയ പതാകയുടെ നടുവില്‍ 24 ആരക്കാലുകള്‍ ഉളള അശോകചക്രമുണ്ട്.
അശോക സ്തംഭം
1950-ല്‍ ഇന്ത്യ ഔദ്യോഗിക ചിഹ്നമായി ഇത് അംഗീകരിച്ചു. നാലു സിംഹങ്ങള്‍ നാലുദിക്കിലേക്കും തിരിഞ്ഞു നില്‍ക്കുന്ന രീതിയിലുളള ഈ ശില്പം ഉത്തര്‍പ്രദേശിലെ സാരാനാഥിലുളള സ്തൂപത്തിന്റെ മുകളിലാണ് സ്ഥിതിചെയ്തിരുന്നത്. ബി.സി. 250-ലാണ് ഇത് സ്ഥാപിച്ചത്. സത്യമേവ ജയതേ എന്ന് ചുവട്ടില്‍ കൊത്തിവച്ചിരിക്കുന്നു.
ദേശീയ കലണ്ടര്‍
ശകവര്‍ഷമാണ് ഇന്ത്യയുടെ ദേശീയ പഞ്ചാംഗം. കുശാന രാജാവായിരുന്ന കനിഷ്‌കന്‍ ക്രിസ്തുവര്‍ഷം 78-ന് ഈ കലണ്ടര്‍ തുടങ്ങിയതെന്ന് കരുതുന്നു. ശകവര്‍ഷം തുടങ്ങി 1879 വര്‍ഷം കഴിഞ്ഞാണ് 1957 മാര്‍ച്ച് 22-ന് ശകവര്‍ഷത്തെ ദേശീയ കലണ്ടറാക്കിയത്. ശകവര്‍ഷത്തിലെ ആദ്യമാസം ചൈത്രമാണ്.
നീളം കൂടിയ നദി
ഇന്ത്യയുടേയും ബംഗ്ലാദേശിലൂടെയും ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്ന നദിയാണ് ഗംഗ. 2525 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒഴുകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."