നീറ്റ്: കേരളത്തില്‍നിന്ന് 1,16,010 അപേക്ഷകര്‍ തെറ്റുതിരുത്തല്‍ 31 വരെ
രാജ്യത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്കും അനുബന്ധ കോഴ്‌സുകളിലേക്കും പ്രവേശനം ആഗ്രഹിച്ച് നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ് യു.ജി 2020) കേരളത്തില്‍ നിന്നും രജിസ്ട്രര്‍ ചെയ്തത് 1,16,010 അപേക്ഷകര്‍ (കഴിഞ്ഞ തവണ 1,14,214).അപേക്ഷകരുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്താണ് കേരളം.
15,93,452 വിദ്യാര്‍ഥികളാണ് രജ്യവ്യാപകമായി അപേക്ഷിച്ചിരിക്കുന്നത്. 15,19,375 അപേക്ഷകരായിരുന്നു 2019ല്‍ ഉണ്ടായിരുന്നത്. 2019 നേക്കാള്‍ 4.87 ശതമാനം വര്‍ധന. 2018 നേക്കാള്‍ 14.5 ശതമാനം കൂടുതലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വര്‍ധന. കഴിഞ്ഞ തവണ വിദേശത്ത് മെഡിക്കല്‍ പഠനത്തിന് നീറ്റ് ഉള്‍പ്പെടുത്തിയതിനാലാണ് എന്‍ട്രന്‍സിന് അധിക അപേക്ഷകരുണ്ടായത്.
ഇപ്രാവശ്യം എയിംസ്, ജിപ്‌മെര്‍ എന്നിവിടങ്ങിലെ പ്രവേശനത്തിന് പ്രത്യേകമായി നടത്തിയ പരീക്ഷകള്‍ റദ്ദാക്കുകയും നീറ്റ് നിര്‍ബന്ധമാക്കിയതോടെയുമാണ് അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്.
ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ നിരോധിച്ചതിനാല്‍ പോസ്റ്റല്‍ അപേക്ഷകളായിരുന്നു അധികവും. അവിടെനിന്ന് 33,357 അപേക്ഷകരാണുള്ളത്. കഴിഞ്ഞ പ്രാവശ്യം 26,595 അപേക്ഷകരായിരുന്നു ജമ്മു കശ്മീരില്‍നിന്ന്. എന്നാല്‍, ഇത്തവണ ലഡാക്കില്‍നിന്ന് 190 അപേക്ഷകര്‍ മാത്രമാണുള്ളത്.
ആറു സംസ്ഥാനങ്ങളില്‍നിന്ന് ഒരു ലക്ഷത്തിലേറെ അപേക്ഷകരുണ്ട്. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ മഹാരാഷ്ട്രയില്‍നിന്നാണ്. 2,28,829 പേര്‍ ഇവിടെനിന്ന് അപേക്ഷിച്ചിട്ടുണ്ട്. 1,54,705 അപേക്ഷകരുള്ള ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്. കര്‍ണാടകത്തില്‍നിന്ന് 1,19,626 പേരും തമിഴ്‌നാട്ടില്‍നിന്ന് 1,17,502 അപേക്ഷകരുമുണ്ട്. 1,38,140 അപേക്ഷകരുമായി രാജസ്ഥാന്‍ ആറാം സ്ഥാനത്തുമുണ്ട്. ഏറ്റവും കുറവുള്ളത് ലക്ഷദീപില്‍നിന്ന് 182 അപേക്ഷകരാണുള്ളത്.അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷയിലെ തെറ്റുതിരുത്താന്‍ 31വരെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സമയം അനുവദിച്ചിട്ടുണ്ട്. ഇതിനായി ntan-eet.nic.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."