പൗരത്വം തെളിയിക്കാനാവാത്ത അവസ്ഥ ഭീകരമാകും: മുഖ്യമന്ത്രി
കണ്ണൂര്‍: രാജ്യത്ത് സ്വന്തം പൗരത്വം തെളിയിക്കാന്‍ ഒരുപറ്റം ആളുകള്‍ക്ക് കഴിയാതെ വരുന്ന അവസ്ഥ വളരെ ഭീകരമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ അടിമകളുടെ അവസ്ഥ അവര്‍ക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാനൂര്‍ പാലക്കൂലില്‍ ഇ.എം.എസ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ മറ്റൊരിക്കലുമില്ലാത്ത വിധം ഒറ്റപ്പെട്ടു. ഏത് നിയമവും ഭരണഘടനക്ക് കീഴിലെ ഉണ്ടാകാവൂ. ആര്‍.എസ്.എസിന്റെ അജണ്ട നടപ്പിലാക്കാനല്ല കേരളത്തില്‍ ഒരു സര്‍ക്കാര്‍ ഉള്ളത്. സെന്‍സസുമായി സഹകരിക്കും എന്നാല്‍ ഒപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കാന്‍ അനുവദിക്കില്ല. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കില്ല. എല്ലാവര്‍ക്കുമുള്ള അവകാശം മുസ്‌ലിം ജനവിഭാഗത്തിനും ലഭിക്കണം. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാലാണ് കശ്മീരിനെ മൂന്നായി വിഭജിച്ചത്. ആ സംസ്ഥാനം തന്നെ വേണ്ടെന്ന് വെച്ചു. മതനിരപേക്ഷതക്കെതിരായ ഒരു നീക്കത്തെയും ഈ നാട് വെച്ചുപൊറുപ്പിക്കില്ല. ഈ കാര്യത്തില്‍ യോജിച്ച നീക്കമാണ് ആവശ്യം.
യോജിച്ച നീക്കമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ വിറളി പിടിക്കുന്നവരുണ്ട്. അത് വേറൊരു പൊല്ലാപ്പാണ്. ഇനി ഒരു യോജിപ്പും വേണ്ടന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. നാടിന്റെ മഹാശക്തി പ്രകടിപ്പിക്കേണ്ട സമയമാണിത്. അതിനുള്ള നല്ല ബുദ്ധി അവര്‍ക്ക് ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."