'വാഗാ പോയിന്റ്' കഥാ ചര്‍ച്ചാ വേദി സംഘടിപ്പിച്ചു
ജുബൈല്‍:രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായി ഏറെ കാലിക പ്രസക്തിയുള്ള കഥയാണ് പി.ജെ.ജെ ആന്റണി രചിച്ച 'വാഗാ പോയിന്റ്' എന്ന് തനിമ ജുബൈല്‍ സംഘടിപ്പിച്ച ചര്‍ച്ചാ വേദി അഭിപ്രായപ്പെട്ടു. പ്രവാസ ഭൂമിയിലെത്തി സുഹൃത്തുക്കളായി മാറിയ ഇന്ത്യക്കാരന്‍ ദിവാകരനും പാകിസ്താന്‍ സ്വദേശി അബാസിന്‍ ഖാനും മുഖ്യ കഥാപാത്രങ്ങളായ വാഗാ പോയിന്റ് എന്ന കഥ രചന വൈഭവം കൊണ്ടും ഉള്ളടക്കം കൊണ്ടും മികവുറ്റ അനുഭവമാണ് വായനക്കാരന് നല്‍കുന്നത്.
പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉറ്റമിത്രത്തെ തേടി പാക്‌സിതാനിലേക്കു പോകാന്‍ ശ്രമിക്കുന്ന ആലപ്പുഴക്കാരന്‍ ദിവാകരനെന്ന ആത്മാംശമുള്ള കഥാപാത്രത്തിന്റെ ഓര്‍മ്മകളിലൂടെയാണ് 'വാഗാപോയിന്റ്' വികസിക്കുന്നത്. ആധുനികവും ആസ്വാദ്യവുമായ ഈ കഥ രണ്ടു ദേശങ്ങളിലെ സാധാരണക്കാരായ രണ്ടു മനുഷ്യരുടെ സൗഹൃദത്തിന്റെയും അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും സുന്ദരമായ നിമിഷങ്ങളെ കോറിയിടുന്നുണ്ട്. തനിമ കലാവിഭാഗം കോഓര്‍ഡിനേറ്റര്‍ ഷാജഹാന്‍ മനക്കല്‍ അധ്യക്ഷത വഹിച്ചു. സനില്‍ കുമാര്‍,സുനില്‍ കുമാര്‍,ടി സി ഷാജി,ബക്കര്‍ പട്ടണത്ത്, ഡോ. ഐഷ അന്‍വര്‍,ബാപ്പു തേഞ്ഞിപ്പലം, ശിഹാബ് ഹസ്സന്‍, നാസ്സര്‍ പെരുമ്പാവൂര്‍, ടി പി റഷീദ്, റൗഫ് മേലേത്, അക്ബര്‍ വാണിയമ്പലം,നൗഫല്‍ കൊടുവള്ളി,റീന തറയില്‍, ഡോ. ഗ്രേസ് ജോണ്‍സന്‍, നഫീസ ഫാറൂഖ്‌സാബു മേലതില്‍, എ.കെ അസീസ്് സംസാരിച്ചു .തുടര്‍ന്ന് കഥാകൃത്ത് പി.ജെ ജെ ആന്റണി സംസാരിച്ചു.അബ്ദുല്‍ സലാം കൂടരഞ്ഞി, മനാഫ് കൊടുവള്ളി, അന്‍വര്‍ സാദിഖ്, ഫാരിസ അസ്‌ലം, ഷഹര്‍ബാന്‍ അക്ബര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."