മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി സാമൂഹ്യ പ്രവര്‍ത്തക സംഘം ഡല്‍ഹിയില്‍
മനാമ: പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യമുയര്‍ത്തി പ്രവാസി സാമൂഹ്യ പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെത്തി. യു.എ.ഇയിലെ സാമൂഹ്യപ്രവര്‍ത്തകനും ഇതിനകം നിരവധി പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുകയും ചെയ്ത അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിമാരെയും വിവിധ പാര്‍ട്ടി നേതാക്കളെയും സന്ദര്‍ശിക്കുന്നത്. മരണശേഷവും പ്രവാസികളെ ചൂഷണം ചെയ്യുന്ന കേന്ദ്ര നിലപാട് അവസാനിക്കണമെന്നുമാണ് ആവശ്യം.
കൂടാതെ ഗള്‍ഫില്‍ മരണപ്പെടുന്ന ബംഗ്ലാദേശ്, പാകിസ്താന് അടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ മൃതദേഹം സൗജന്യമായാണ് അവരുടെ നാടുകളിലേക്ക് കൊണ്ടു പോകുന്നത്. എന്തുകൊണ്ട് ഇന്ത്യ മാത്രം തുക ഈടാക്കുന്നുവെന്നും പ്രവാസി സാമൂഹ്യ പ്രവര്‍ത്തകര്‍ ചോദിക്കുന്നു
ഗള്‍ഫ് രാജ്യങ്ങളില്‍വെച്ച് പ്രവാസി മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തൂക്കി നോക്കിയശേഷം നിരക്ക് ഈടാക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. ഇതിനെതിരായി പ്രതിഷേധം ശക്തമായതോടെ കേന്ദ്രം നിരക്ക് ഏകീകരിച്ചു. പ്രായപൂര്‍ത്തായയവരുടെ മൃതദേഹം കൊണ്ടുപോകുന്നതിന് 1500 ദിര്‍ഹം. 12 വയസിന് താഴെയുള്ളവരുടെ മൃതദേഹത്തിന് ഇതിന്റെ പകുതി എന്ന നിരക്ക് കഴിഞ്ഞ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. എന്നാല്‍ ഈ നിരക്ക് പ്രവാസികളെ ചൂഷണം ചെയ്യുന്നതാണെന്നാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ പക്ഷം.
ഇക്കാര്യം അധികൃതരെ നേരില്‍ കണ്ട് ബോധ്യപ്പെടുത്താനാണ് അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തിയത്.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ സംഘം കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ രാജ്യത്തെ എല്ലാ എം.പിമാര്‍ക്കും നിവേദനം നല്‍കുമെന്നും അഷ്റഫ് താമരശേരി അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."