രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം: കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ഗള്‍ഫില്‍ ലാന്‍ഡ്‌ചെയ്യുന്നു
#ആഷിര്‍ മതിലകം
ദുബൈ: യു.എ.ഇയിലെ പ്രവാസികളോട് സംവദിക്കാന്‍ എത്തുന്ന രാഹുല്‍ഗാന്ധിയുടെ പര്യടനം വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ കേരളാനേതാക്കള്‍ കൂട്ടത്തോടെ ഗള്‍ഫില്‍ ലാന്‍ഡ് ചെയ്യുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി യു.എ.ഇയില്‍ പര്യടനം നടത്തുന്നത്.
ലോകസഭാ തെരെഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ കോണ്‍ഗ്രസ് അനുഭാവികളെ ഒരുമിപ്പിക്കാനും, പുതിയ കൂട്ടായ്മകള്‍ രൂപപ്പെടുത്താനുള്ള നീക്കങ്ങളും പര്യടനത്തിന്റെ പിന്നിലുണ്ട്. എ.ഐ.സി.സി. സെക്രട്ടറി ഹിമാംഷു വ്യാസ് പത്ത് ദിവസത്തോളമായി ദുബൈയില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
അറുപതിലേറെ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുത്തു കഴിഞ്ഞു. കോണ്‍ഗ്രസിന്റെ വിദേശത്തെ സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചുമതലയും ഹിമാംഷുവിനാണ്. ഹിമാംഷുവിനെ കൂടാതെ ഡോ.ആരതി കൃഷ്ണയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന രണ്ടാമത്തെയാള്‍.
കേരളത്തില്‍ നിന്നുളള ഒരുപട നേതാക്കള്‍ തന്നെ യു.എ.ഇയിലെത്തിയിട്ടുണ്ട്. എറ്റവും കൂടുതല്‍ നേതാക്കള്‍ എത്തിയതും കേരളത്തില്‍ നിന്ന് തന്നെ. കെപിസിസി. പ്രചാരണസമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.കെ രാഘവന്‍ എം.പി തുടങ്ങിയവര്‍ യു.എ.ഇയിലെത്തിയിട്ടുണ്ട്.
സാമൂഹികമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്കായി ദിവ്യ സ്പന്ദനയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും ദുബൈയിലെത്തുന്നുണ്ടന്നാണ് വിവരം. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ പാര്‍ട്ടി അനുഭാവികള്‍. വെള്ളിയാഴ്ച ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അരലക്ഷത്തിലേറെപ്പേരെ പങ്കെടുപ്പിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യം. യു.എ.ഇയിലെ എമിറേറ്റുകളിലെല്ലാം സ്വാഗതസംഘ യോഗങ്ങളും പ്രവര്‍ത്തക കണ്‍വെന്‍ഷനുകളും നടക്കുന്നുണ്ട്.
രാഹുലിന്റെ സന്ദര്‍ശനത്തിന് പിന്നാലെ പ്രവാസി ഘടകങ്ങളെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കുകകൂടിയാണ് കെപിസിസി ലക്ഷ്യംവെയ്ക്കുന്നത്. രാഹുലിന്റെ സന്ദര്‍ശനത്തിന് പുറമെ കോണ്‍ഗ്രസ് പ്രവാസി സംഘടനകളിലെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കുകയെന്ന ലക്ഷ്യവും നേതാക്കളുടെ സന്ദര്‍ശനത്തിനു പിന്നിലുണ്ടത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."