ബഹ്റൈനില്‍ മനുഷ്യജാലിക വെള്ളിയാഴ്ച; അഡ്വ.ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും
>>ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ ഇന്ന് സ്വീകരണം നല്‍കും
മനാമ: ബഹ്റൈനില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലികയില്‍ അഡ്വ.ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഇന്ത്യക്കകത്തും പുറത്തും ഗള്‍ഫ് രാഷ്ട്രങ്ങളിലുമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലിക ബഹ്റൈനിലെ കേരളീയ സമാജത്തില്‍ വെള്ളിയാഴ്ച രാത്രി 8.30നാണ് നടക്കുന്നത്. ഇതില്‍ പങ്കെടുക്കാനായി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ബഹ്റൈനിലെത്തും.
സമസ്ത നേരിട്ടു നടത്തുന്ന പട്ടിക്കാട് ജാമിഅ നൂരിയ്യ; അറബിക് കോളേജില്‍ നിന്നും 'ഫൈസി' ബിരുദം നേടിയ മുഹമ്മദ് ഫൈസി സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദവും, നിയമ പഠനത്തില്‍ എല്‍.എല്‍.ബി ബിരുദ ദാരിയുമാണ്.
ദീര്‍ഘ കാലമായി എസ്.കെ.എസ്.എസ്.എഫ് ഉള്‍പ്പെടെയുള്ള സമസ്തയുടെ വിവിധ പോഷക സംഘടനകളില്‍ ഭാരവാഹിത്വമുള്ള ഫൈസിയുടെ ആനുകാലിക വിഷയങ്ങളിലുള്ള പ്രഭാഷണങ്ങള്‍ ശ്രദ്ധേയമാണ്.
സംസ്കൃത ഉദ്ദരണികളും ഗഹനമായ വിഷയങ്ങളും ഉള്‍പ്പെടുന്ന സരളമായി അവതരിപ്പിക്കുന്ന അദ്ധേഹത്തിന്റെ പ്രഭാഷണങ്ങളും ചര്‍ച്ചകളും ഇതിനകം സോഷ്യല്‍മീഡിയകളിലും വ്യാപകമായി പ്രചരിച്ചു വരുന്നുണ്ട്.
ഈയിടെ അദ്ധേഹം നടത്തിയ ചില പ്രഭാഷണങ്ങള്‍ രമ്യനായര്‍ എം.പി, ദീപാ നിഷാന്ത് എന്നിവരുള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
പുതിയ സാഹചര്യത്തില്‍ പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കോടതിവിധിയുള്പ്പെടെയുള്ളവ വിശദീകരിച്ച് ഫൈസി നടത്തുന്ന പ്രഭാഷണം ശ്രവിക്കാന്‍ ജാതി-മത ഭേദമന്യെ നിരവധി പ്രവാസികള്‍ ബഹ്റൈന്‍ കേരളീയ സമാജത്തിലേക്കൊഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ ബഹ്റൈന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെത്തുന്ന മുഹമ്മദ് ഫൈസിക്ക് സമസ്ത ബഹ്റൈന്‍- എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
തുടര്‍ന്ന് 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ നടക്കുന്ന മനുഷ്യജാലികയില്‍ അദ്ധേഹം മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.
അഡ്വ.ഓണമ്പിള്ളി മുഹമ്മദ് ഫൈസിക്ക് പുറമെ ഹൈബി ഈഡൻ എം.പി, കെ പി എ മജീദ് സാഹിബ് എന്നിവരും ബഹ്റൈനിലെ മത,സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും മനുഷ്യജാലികയില്‍ പങ്കെടുക്കുന്നുണ്ട്.
പരിപാടി ശ്രവിക്കാനായി സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവുമേര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കാനായി ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്- +973 3953 3273, 3606 3412.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."