HOME
DETAILS
MAL
സര്‍ക്കാരിന്റെ വീടുകള്‍ ലൈഫിന്റെ ഭാഗമായി കാണാന്‍ ഉദ്യോഗസ്ഥര്‍ക്കു വിഷമം: മുഖ്യമന്ത്രി
backup
January 23 2020 | 04:01 AM
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കുന്ന വീടുകള്‍ ലൈഫ് പദ്ധതിയുടെ ഭാഗമായി കാണാന്‍ ഉദ്യോഗസ്ഥര്‍ക്ക് എന്തോ വിഷമമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
ലൈഫ് പദ്ധതിയുടെ വീടുകള്‍ ലഭിച്ചവരുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈഫ് പദ്ധതിയില്‍ വീടുകള്‍ നിര്‍മിക്കാന്‍ 72,000 രൂപയാണു കേന്ദ്ര സര്‍ക്കാര്‍ നല്‍കുക. 2,80,000 രൂപ സംസ്ഥാന സര്‍ക്കാരും തദ്ദേശ ഭരണസ്ഥാപനങ്ങളും നല്‍കുന്നുണ്ട്. പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഒന്നര ലക്ഷം രൂപ കേന്ദ്രവിഹിതം നല്കുമ്പോള് സംസ്ഥാന സര്‍ക്കാര്‍ രണ്ടരലക്ഷം നല്‍കുന്നുണ്ട്. ഇത് ആ നിലയ്ക്കു തന്നെ കാണാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയണമെന്നും വിഷമം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."