റേഷന്‍ മുടങ്ങിയാല്‍ ഭക്ഷ്യസുരക്ഷാ അലവന്‍സിന് അര്‍ഹത
തൃശൂര്‍: അര്‍ഹതപ്പെട്ട സ്റ്റാറ്റിയൂട്ടറി റേഷന്‍ മുടങ്ങിയാല്‍ കാര്‍ഡുടമക്ക് ഭക്ഷ്യസുരക്ഷാ അലവന്‍സിന് അര്‍ഹതയുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മോഹന്‍കുമാര്‍. തൃശൂരില്‍ സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷ സംബന്ധിച്ച് ആദ്യം പരാതി നല്‍കേണ്ടത് ജില്ലാതല പരാതി പരിഹാര ഓഫിസറായ അഡിഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിനാണ്.
ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി നിലവില്‍വന്ന ഭക്ഷ്യ കമ്മിഷന്റെ ചുമതല ഈ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ മേല്‍നോട്ടവും പരിശോധനയുമാണ്. സിവില്‍ കോടതിയുടെ അധികാരമുള്ള കമ്മിഷന് പരാതികള്‍ സ്വീകരിക്കാനും സ്വമേധയാ കേസെടുക്കാനും അധികാരമുണ്ട്. ദുര്‍ബല ജനവിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക കമ്മിഷന്റെ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി വയനാട്, പാലക്കാട് ജില്ലകളിലെ പട്ടികവര്‍ഗ കോളനികള്‍ സന്ദര്‍ശിച്ചതായും അദ്ദേഹം പറഞ്ഞു.
ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013ന്റെ പരിധിയില്‍വരുന്ന പൊതുവിതരണം, വനിതാ ശിശുവികസനം, സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം എന്നിവ സംബന്ധിച്ച് ലഭിച്ച 11 പരാതികളില്‍ അഞ്ചെണ്ണം കമ്മിഷന്‍ തീര്‍പ്പാക്കി. റേഷന്‍കടകളിലേക്കുള്ള വാതില്‍പ്പടി വിതരണത്തില്‍ തൂക്കത്തില്‍ വെട്ടിപ്പ് നടക്കുന്നതായുള്ള കടയുടമകളുടെ പരാതി അന്വേഷണത്തിനായി എ.ഡി.എമ്മിന് കൈമാറി.
ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള ഒല്ലൂര്‍ സെന്റ് ജോസഫ്‌സ് ഓര്‍ഫനേജിന് 10 ദിവസത്തിനകം ബി.പി.എല്‍ നിരക്കില്‍ റേഷന്‍ നല്‍കാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. ബി.പി.എല്‍ കാര്‍ഡിലേക്ക് മാറ്റാന്‍ അര്‍ഹമായ ഒരു അപേക്ഷയില്‍ അടിയന്തരമായി തീരുമാനമെടുക്കാനും നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."