HOME
DETAILS

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മിനിമം വേതനം പ്രഖ്യാപിച്ചു

  
backup
January 23 2020 | 04:01 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-2

 

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.
ബാങ്കിങ്, നോണ്‍-ബാങ്കിങ്, പണയം, ഇന്‍ഷ്വറന്‍സ്, മൈക്രോ ഫിനാന്‍സ്, വിദേശനാണ്യ വിനിമയ ഹയര്‍ പര്‍ച്ചേസ്, ചിട്ടി, കുറി തുടങ്ങി പണമിടപാടു നടത്തുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കു ബാധകമാകത്തക്ക വിധമാണ് മിനിമം വേതനം പ്രഖ്യാപിച്ചത്. താഴ്ന്ന തസ്തികയിലുള്ളവര്‍ക്ക് മിനിമം 14650 രൂപ എന്ന സ്‌കെയിലില്‍ കുറയാതെ മാസവേതനം ലഭിക്കുന്ന വിധത്തിലാണ് പരിഷ്‌കരണം. മിനിമം വേതനം പ്രഖ്യാപിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഉള്‍പ്പെടാത്ത തസ്തികകളില്‍ ഈ മേഖലയിലെ സമാന ജീവനക്കാരുടെ വേതനത്തിന്റെയും ക്ഷാമബത്തയുടേയും ഇന്‍ക്രിമെന്റിന്റെയും നിരക്കില്‍ വേതനം നല്‍കണം. മാസ വേതനത്തെ 26 കൊണ്ട് ഭാഗിച്ചാകണം ദിവസവേതനം നിശ്ചയിക്കേണ്ടത്. ഏതെങ്കിലും സ്ഥാപനത്തിലോ തൊഴിലുടമയ്ക്കു കീഴിലോ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉത്തരവില്‍ പറയുന്നതിനേക്കാള്‍ ഉയര്‍ന്ന വേതനം ലഭിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് തുടര്‍ന്നും അതേ നിരക്കില്‍ വേതനം നല്‍കണമെന്നും വിജ്ഞാപനത്തിലുണ്ട്. ക്ഷാമബത്തയും നല്‍കണം. ക്ലീനര്‍, സ്വീപ്പര്‍, ഹൗസ്‌കീപ്പിങ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍, ഓഫിസ് അറ്റന്‍ഡന്റ്, മെസഞ്ചര്‍, ഗാര്‍ഡനര്‍, സായുധരല്ലാത്ത വാച്ച്മാന്‍, സെക്യൂരിറ്റി ഗാര്‍ഡ്, ഡ്രൈവര്‍, കലക്ഷന്‍ എക്‌സിക്യൂട്ടിവ്, എ.ടി.എം കാഷ് ലോഡിങ് എക്‌സിക്യൂട്ടിവ്, കലക്ഷന്‍ ഏജന്റ്, റിക്കവറി അസിസ്റ്റന്റ്, ബില്‍ കലക്ടര്‍, അപ്രൈസര്‍, സായുധരായ സെക്യൂരിറ്റി ഗാര്‍ഡ് എന്നീ തസ്തികകളിലുള്ളവര്‍ക്ക് സര്‍വീസ് വെയിറ്റേജ്, അധിക ജോലിക്കുള്ള പ്രത്യേക വേതനം, റിസ്‌ക് അലവന്‍സ് എന്നിവ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത കേസിലെ അന്തിമ തീര്‍പ്പിനു വിധേയമായി നല്‍കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago