ഒ.പി.എസിനോടുള്ള നിലപാട് മയപ്പെടുത്തി പാര്‍ട്ടി; പോയവര്‍ക്ക് മടങ്ങിവരാം, മാതൃവാത്സല്യത്തോടെ സ്വീകരിക്കും
ചെന്നൈ: എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തോടുള്ള നിലപാട് പാര്‍ട്ടി മയപ്പെടുത്തുന്നു. പുറത്താക്കപ്പെട്ടവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്നും പാര്‍ട്ടി അവരെ മാതൃവാത്സല്യത്തോടെ സ്വീകരിക്കുമെന്നും പാര്‍ട്ടി ഡെപ്യൂട്ടി ജോയിന്റ് സെക്രട്ടറി ടി.ടി.വി ദിനകരന്‍ പറഞ്ഞു.
അമ്മയോട് സ്‌നേഹമുള്ള ആര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാം. തനിക്കെതിരേയുള്ള വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല. അന്തരിച്ച മുഖ്യമന്ത്രി ജയലളിത തന്നെയാണ് തനിക്ക് സ്ഥാനമാനങ്ങള്‍ തന്നതെന്ന് ദിനകരന്‍ വ്യക്തമാക്കി. നേതൃത്വത്തിനെതിരേ ഒ. പനീര്‍ശെല്‍വം സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുന്നത് പാര്‍ട്ടിയെ ബാധിക്കില്ല. മുന്‍പും ഇത്തരത്തില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. അതൊന്നും വിലപ്പോയിട്ടില്ലെന്നും ദിനകരന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."