എട്ടു വര്‍ഷമായി മുടങ്ങാതെ നോമ്പെടുത്ത് അപര്‍ണ
മരട്: എട്ടു വര്‍ഷം തുടര്‍ച്ചയായി റമദാനില്‍ നോമ്പനുഷ്ഠിച്ച് പത്താം ക്ലാസ്സുകാരി. നെട്ടൂര്‍ കുറുപ്പംപറമ്പില്‍ ചന്ദ്രന്‍ സീമ ദമ്പതികളുടെ രണ്ടു മക്കളില്‍ ആദ്യത്തെ മകളായ അപര്‍ണയാണ് മുടക്കം കൂടാതെ നോമ്പനുഷ്ഠിക്കുന്നത്. പെരുമാനൂര്‍ തേവര സെന്റ് തോമസ് ജി.എച്ച്.എസ്.എസ് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയായ അപര്‍ണ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യമായി നോമ്പനുഷ്ഠിക്കാന്‍ തുടങ്ങിയത്. അയല്‍വാസി ചേരിപ്പറമ്പില്‍ അബ്ദുവിന്റെ മക്കളുമായുള്ള കൂട്ടാണ് ചെറുപ്പത്തിലെ നോമ്പനുഷ്ഠിക്കാന്‍ അപര്‍ണക്ക് പ്രചോദനമായത്. കുട്ടിക്കാലത്ത് അബ്ദുവിന്റെ വീട്ടിലായിരുന്നു കൂടുതല്‍ സമയവും ചിലവഴിച്ചിരുന്നത്. കളിക്കൂട്ടുകാര്‍ റമദാനില്‍ നോമ്പെടുക്കുന്നത് കണ്ടിട്ട് തനിക്കും നോമ്പെടുക്കണമെന്ന് അപര്‍ണ ആഗ്രഹം പ്രകടിപ്പിച്ചു. ആദ്യമൊക്കെ പകുതി ദിവസങ്ങളിലാണ് നോമ്പെടുത്തിരുന്നത്. പിന്നെ അത് ദിവസം മുഴുവന്‍ ദിവസമായി മാറി .
അപര്‍ണ നോമ്പെടുക്കള്‍ തുടരുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട് നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ചന് വീടിന് മുകളില്‍ നിന്നു വീണു പരുക്കേറ്റിരുന്നു. അച്ചന്റെ സുഖ പ്രാപ്തിക്ക് വേണ്ടി പ്രാര്‍ഥനയോടെ നോമ്പെടുക്കല്‍ തുടര്‍ന്നു. ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമായി മാറ്റിയിരിക്കുകയാണ് റമദാനിലെ നോമ്പ്. തനിക്ക് നോമ്പെടുക്കാന്‍ കഴിയുന്നത്രയും കാലം നോമ്പ് പിടിക്കുമെന്ന് അപര്‍ണ പറയുന്നു.
അപര്‍ണയുടെ കുടുംബത്തിലുള്ളവര്‍ നോമ്പെടുക്കുന്നതിന് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. എല്ലാ ദിവസവും രാവിലെ നാലിന് എഴുന്നേറ്റ് ഇടയത്താഴം കഴിച്ചു കൊണ്ടാണ് അപര്‍ണ നോമ്പെടുക്കല്‍ ആരംഭിക്കുന്നത്. ചേച്ചി നോമ്പെടുക്കുന്നത് കണ്ട് അനുജന്‍ അര്‍ജ്ജുനും ഈ വര്‍ഷം ചില ദിവസങ്ങളില്‍ നോമ്പെടുത്തിരുന്നു.
വീട്ടില്‍ എല്ലാ വര്‍ഷവും റമദാനില്‍ ഒരു ദിവസം മത സൗഹാര്‍ദ്ദ നോമ്പ് തുറയും സംഘടിപ്പിക്കാറുണ്ട്. ജാതി മത ഭേദമെന്യേ നിരവധി ആളുകള്‍ നോമ്പ് തുറയില്‍ പങ്കെടുക്കാന്‍ എത്തും. നെട്ടൂരിലെ പരിസരത്തുള്ള മസ്ജിദുകളിലെ ഉസ്താദുമാര്‍, ഭാരവാഹികള്‍, ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ ഭാരവാഹികള്‍, ക്രിസ്ത്യന്‍ പള്ളികളിലെ വികാരിയച്ചന്‍മാരും ഭാരവാഹികളും, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കന്‍മാരടക്കം എല്ലാവരെയും ക്ഷണിച്ച് കൊണ്ടാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്. അപര്‍ണയുടെ അച്ചന്‍ ചന്ദ്രനും സുഹൃത്തുക്കളും ചേര്‍ന്നാണ് നോമ്പുതുറ സംഘടിപ്പിക്കുന്നത്. അന്നേ ദിവസം അപര്‍ണയുടെ അമ്മ സീമയും അനുജനും നോമ്പ് പിടിക്കും.
അപര്‍ണ നൃത്ത കലാകാരി കൂടിയാണ്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2013 ല്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ദേശീയ ബാല തരംഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ നാടോടി നൃത്തത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സമ്മാനം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."