ഹജ്ജ് സബ്‌സിഡി മുസ്്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉറപ്പ് പാലിക്കാതെ കേന്ദ്ര സര്‍ക്കാര്‍
#അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: ഹജ്ജ് സബ്‌സിഡിയില്‍ വ്യക്തതയും ഉറപ്പും പാലിക്കാതെ കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം മുതലാണ് ഹജ്ജ്് സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കിയത്. ഈതുക മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിനിയോഗിക്കുമെന്നുളള കേന്ദ്രത്തിന്റെ പ്രഖ്യാപനമാണ് ഒരു വര്‍ഷമായിട്ടും നടപ്പില്‍ വരുത്താത്തത്. ഹജ്ജ് സബ്‌സിഡി എത്രയാണെന്നുള്ളതില്‍ പോലും വ്യക്തത വരുത്താന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. മറ്റു മതസ്ഥരുടെ തീര്‍ഥാടനത്തിന് കോടികള്‍ സബ്‌സിഡി നല്‍കുമ്പോഴാണ് ഹജ്ജ് തീര്‍ഥാടനത്തിനുള്ള സബ്‌സിഡി എടുത്തു കളഞ്ഞത്.
ആദ്യകാലത്ത് കപ്പല്‍ വഴിയുള്ള അപകടം നിറഞ്ഞ ഹജ്ജ് യാത്ര ഉപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമായ വിമാനയാത്ര നടത്താനാണ് കേന്ദ്രം ഹജ്ജ് സബ്‌സിഡി നടപ്പിലാക്കിയത്. വിമാന ടിക്കറ്റ് നിരക്ക് കൂടിയപ്പോള്‍ അധികമുള്ള തുക സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കുകയായിരുന്നു.ഇതിനിടെ 2012 ല്‍ സുപ്രിംകോടതി അടുത്ത പത്തുവര്‍ഷത്തിനകം ഹജ്ജ് സബ്‌സിഡി ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോടതിവിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സബ്‌സിഡി തുകയില്‍ വര്‍ഷംതോറും കുറവുവരുത്തുകയായിരുന്നു. 2012ല്‍ 836.50 കോടിയായിരുന്നു ഹജ്ജ് സബ്‌സിഡിയെങ്കില്‍ 2013ല്‍ 680 കോടിയായും 2014ല്‍ 577 കോടിയായും കുറച്ചു. കഴിഞ്ഞ വര്‍ഷം ഒറ്റയടിക്ക് സബ്‌സിഡി എടുത്തുകളയുകയായിരുന്നു.
2012നു മുന്‍പേ ഉള്ള കണക്കു പ്രകാരം ഒരു തീര്‍ഥാടകന് ഏകദേശം 75,000 രൂപ എന്ന കണക്കിനാണ് സബ്‌സിഡി നല്‍കിവരുന്നത്. ഇതില്‍ ഏകദേശം 73,000 രൂപയും പ്രധാന വിമാന കമ്പനിയായ എയര്‍ ഇന്ത്യക്ക് വിമാന നിരക്കില്‍ സബ്‌സിഡിയായി നല്‍കുകയായിരുന്നു.ബാക്കി 2000 രൂപ മാത്രമാണ് വിമാനത്താവളങ്ങളിലും ഹജ്ജ് കേന്ദ്രങ്ങളിലുമുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ക്ക് നല്‍കിയിരുന്നത്.
ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ കഴിഞ്ഞ വര്‍ഷം വിമാന കമ്പനികള്‍ക്ക് നല്‍കാനിരുന്നത് 135 കോടി രൂപയായിരുന്നു.എന്നാല്‍ ഇവ മുഴുവന്‍ തീര്‍ഥാടകര്‍ നല്‍കുകയായിരുന്നു. ഈ തുകയാണ് മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിനിയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.എന്നാല്‍ ഹജ്ജ് സീസണ്‍ കഴിഞ്ഞ് മാസങ്ങളായിട്ടും കേന്ദ്രം മിണ്ടിയിട്ടില്ല. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് ഒരു തീര്‍ഥാടകന് 10,500 രൂപയായിരുന്ന ഹജ്ജ് സബ്‌സിഡി നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത്. ഇന്ത്യയില്‍ നിന്ന് 1,25,205 തീര്‍ഥാടകരാണ് കഴിഞ്ഞ വര്‍ഷം ഹജ്ജിന് പോയത്. ഇപ്രകാരമെങ്കില്‍ ഓരോ വര്‍ഷത്തേയും ഹജ്ജ് വിമാന നിരക്ക് കണക്കാക്കി സബ്‌സിഡി നല്‍കണം. ഇതാണ് മുടങ്ങിക്കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."