HOME
DETAILS
MAL
ആള്‍ട്ടോ കെടെനിനേക്കാള് വിലക്കുറവില്‍ റെനോ ക്വിഡ് എ.എം.ടി
backup
February 24 2017 | 06:02 AM
ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ഇന്ത്യ അവതരിപ്പിച്ച പുതിയ ഓട്ടോമാറ്റഡ് ആന്റ് മാന്വല്‍ ട്രാന്സ്മിഷന് (എ.എം.ടി) ക്വിഡ് പുറത്തിറങ്ങി.
ആള്‍ട്ടോ കെ ടെനിനേക്കാള് വിലക്കുറവിലാണ് കാര്‍ പുറത്തിറക്കിയതെന്നാണ് ഏറ്റവും വലിയ പ്രത്യേകത. ക്വിഡ് ആര്.എക്സ്.എല്ലിന് (എ.എം.ടി) 3.84 ലക്ഷമാണ് ഡല്‍ഹി എക്സ് ഷോറൂം വില.
മാന്വല്‍ മോഡലിന് 3.54 ലക്ഷവുമാണ് വില. ആള്ടോ കെടെന്‍ എ.എം.ടിക്ക് 4.10ലക്ഷമാണ് വില. മാരുതിയുടെ മറ്റൊരു എ.എം.ടിയായ സെലേറിയോക്ക് 4.50 ലക്ഷമാണ് വില. 1,30,000 യൂനിറ്റ് ക്വിഡാണ് ഇതുവരെയായി ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിഞ്ഞത്. അതിനാല്‍ തന്നെ മാരുതിക്ക് കടുത്ത വെല്ലുവിളിയാകും ചെറു കാര്‍ വിപണിയില്‍ ക്വിഡ് ഉയര്‍ത്തുക. കഴിഞ്ഞ വര്‍ഷാവസാനമാണ് ക്വിഡ് എ.എം.
ി പുറത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."