ആണവസാമഗ്രി വിതരണ സംഘത്തില്‍ ഇന്ത്യക്ക് അംഗത്വം: അനിശ്ചിതത്വം തുടരുന്നു
വിയന്ന: ആണവസാമഗ്രി വിതരണ സംഘത്തില്‍ (എന്‍.എസ്.ജി) ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ഇവിടെ ചേര്‍ന്ന 48 അംഗരാജ്യങ്ങളുടെ യോഗം ഇതു സംബന്ധിച്ച് തീരുമാനമാകാതെ പിരിഞ്ഞു.
ഈ മാസം ഇരുപതിന് സോളില്‍ നടക്കുന്ന അടുത്ത യോഗത്തില്‍ ഇന്ത്യയുടെ അപേക്ഷ പരിഗണിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയ്ക്കു വേണ്ടി അമേരിക്ക ശക്തമായി രംഗത്തുണ്ടെങ്കിലും ചൈനയുടെ നിലപാട് ഇന്ത്യയ്ക്കെതിരാണ്.
സംഘത്തില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനെ പിന്തുണയ്ക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിനു പിന്നാലെ ഇതേ അഭിപ്രായവുമായി ജപ്പാനും മെക്സിക്കോയും രംഗത്തെത്തിയിരുന്നു. സഖ്യരാഷ്ട്രങ്ങള്‍ ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ക്കുന്നില്ലെന്ന ഘട്ടത്തിലാണ് എതിര്‍ചേരിയെ നയിക്കാന്‍ ചൈന മുന്നോട്ടുവന്നിരിക്കുന്നത്.
ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ആസ്ത്രേലിയ എന്നീ രാജ്യങ്ങളാണ് ചൈനയ്ക്കൊപ്പം എതിര്‍ചേരിയിലുള്ളത്. ഇന്ത്യയ്ക്ക് എന്‍.എസ്.ജി അംഗത്വം നല്‍കുന്നതിന് ഈ രാജ്യങ്ങള്‍ക്ക് വിയോജിപ്പാണ്. ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നത് അംഗരാജ്യങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുമെന്നും ഇന്ത്യയുടെ ശത്രുവായ പാകിസ്താനെ പ്രകോപിപ്പിക്കുമെന്നുമാണ് അംഗത്വത്തെ എതിര്‍ക്കുന്ന രാഷ്ട്രങ്ങളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."