പൗരത്വ ഭേദഗതി നിയമം പിൻവലിക്കും വരെ പ്രക്ഷോഭം തുടരണം: ദാറുൽ ഫൗസ് ഐക്യ ദാർഢ്യ സമ്മേളനം
ദമാം: പൗരത്വ ഭാതഗതി നിയമം, ദേശീയ ജനസംഖ്യ രജിസ്‌റ്റർ, ദേശീയ പൗരത്വ രജിസ്‌റ്റർ എന്നിവ നിയമ വിരുദ്ധവും ന്യൂനപക്ഷങ്ങളെയും പാവപ്പെട്ടവരെയും ദളിത് ആദിവാസി ജനതയെയും ലക്ഷ്യം വെച്ചുള്ളതാണെന്നും പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ മതേതര സ്വഭാവത്തിനും തുല്യതക്കും എതിരാണെന്നും ജുബൈൽ ദാറുൽ ഫൗസ് മദ്‌റസയിൽ സംഘടിപ്പിച്ച ഐക്യ ദാർഢ്യ, പ്രാർത്ഥനാ സമ്മേളനം ആവശ്യപ്പെട്ടു. പൗരത്വ നിയമത്തിനെതിരെ ഭാരതീയരായ നാം ഒറ്റക്കെട്ടായി പ്രക്ഷോഭ പരിപാടികളിൽ പങ്കെടുക്കുകയും നിയമം പിൻവലിക്കും വരെ സമര പരിപാടികൾ തുടരണമെന്നും ഐക്യ ദാർഢ്യ സമ്മേളനത്തിൽ യൂണിറ്റ് എസ്കെഎസ് ബി വി അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.
മദ്‌റസ മാനേജിങ് കമ്മിറ്റി പ്രതിനിധി ശിഹാബ് കൊടുവള്ളി അധ്യക്ഷത വഹിച്ചു. സമസ്‌ത ഇസ്‌ലാമിക് സെന്റർ സെൻട്രൽ കമ്മിറ്റി ട്രഷറർ അബ്‌ദുൽ ഹമീദ് ആലുവ ഉദ്ഘാടനം ചെയ്‌തു. എസ്‌ഐസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുലൈമാൻ ഖാസിമി, ജനറൽ സിക്രട്ടറി റാഫി ഹുദവി എന്നിവർ പ്രഭാഷണങ്ങൾ നിർവ്വഹിച്ചു. എസ്‌കെഎസ്‌ബിവി സിക്രട്ടറി റസ്‌ലം കൊടുവള്ളി പ്രമേയം അവതരിപ്പിച്ചു. സിയാദ് അനുവാദകനായിരുന്നു. തുടർന്ന് നടന്ന പൗരത്വ സംരക്ഷണ വലയത്തിന് ഷജീര്‍ കൊടുങ്ങല്ലൂര്‍, മനാസ്,കാസര്‍ഗോഡ്, മുഹമ്മദ് റഷാദ് , ലാഹീന്‍, നാജില്‍ എന്നിവര്‍ നേതൃത്വം നൽകി. സമാപന പ്രാര്‍ത്ഥന സംഗമത്തിന് മുഹമ്മദ് ദാരിമി നേതൃത്വം നല്‍കി. റസ്‌ലം കൊടുവള്ളി സ്വാഗതവും സ്വദർ മുഅല്ലിം ഇബ്‌റാഹീം ദാരിമി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."