HOME
DETAILS

ലോകകപ്പ് ഫുട്‌ബോള്‍: തുമാമ സ്റ്റേഡിയത്തിന്റെ നിര്‍മാണ കരാര്‍ ഖത്തര്‍ തുര്‍ക്കി സംയുക്ത കമ്പനിക്ക്

  
backup
February 24 2017 | 07:02 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e2%80%8c%e0%b4%ac%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%ae

ദോഹ: 2022 ഫിഫ ലോകകപ്പിനായുള്ള തുമാമ സ്‌റ്റേഡിയത്തിന്റെ പ്രധാന നിര്‍മാണ കരാര്‍ ഖത്തര്‍തുര്‍ക്കി സംയുക്ത കമ്പനിക്ക്. വമ്പന്‍ ഖത്തരി നിര്‍മാണകമ്പനിയായ അല്‍ജാബര്‍ എന്‍ജിനീയര്‍ എല്‍എല്‍സി(ജെഇസി)യും പ്രമുഖ തുര്‍ക്കിഷ് കമ്പനിയായ ടെക്‌ഫെന്‍ കണ്‍സ്ട്രക്ഷനും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിനായിരിക്കും തുമാമ സ്റ്റേഡിയത്തിന്റെ നിര്‍മണച്ചുമതല. ഫിഫ ലോകകപ്പ് നടത്തിപ്പിന്റെ ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

തുമാമ സ്റ്റേഡിയത്തിന്റെ രൂപകല്‍പന ചുമതല ഖത്തറിലെ പഴക്കമേറിയ എന്‍ജിനീയറിങ് കണ്‍സള്‍ട്ടിങ് കമ്പനിയായ അറബ് എന്‍ജിനീയറിങ് ബ്യൂറോക്ക് 2015ല്‍ അനുവദിച്ചിരുന്നു. 2022ലെ ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ക്ക് വേദിയാകുന്ന തുമാമയിലെ സ്റ്റേഡിയത്തിന് 40,000 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. ചാമ്പ്യന്‍ഷിപ്പിന് ശേഷം സീറ്റുകള്‍ 20,000 ആക്കിക്കുറക്കും. നാല് ഔട്ട് ഡോര്‍ പിച്ചുകളടക്കം 515,400 ചതുരശ്ര മീറ്ററിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും മിനിറ്റുകള്‍ക്കകം തുമാമ സ്റ്റേഡിയത്തിലെത്താം. ദോഹയിലെ നഗരവികസനത്തിന്റെ കേന്ദ്രം കൂടിയാണ് തുമാമ. 2020ല്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. തുമാമ സ്റ്റേഡിയത്തിന്റെ പ്രധാന കരാര്‍ ഖത്തര്‍തുര്‍ക്കി സംയുക്ത സംരംഭത്തിന് നല്‍കാനായതില്‍ സന്തോഷമുണ്ടെന്ന് സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. ദോഹയിലെ ദ്രുതഗതിയില്‍ വികസനം നടക്കുന്ന മേഖലകളിലൊന്നാണ് തുമാമ. സ്‌റ്റേഡിയം നിര്‍മാണവും ചുറ്റുമുള്ള വികസനവും പൂര്‍ത്തിയാകുന്നതോടെ ദോഹയിലെ കായികകേന്ദ്രമായി മാത്രമല്ല, കമ്യൂണിറ്റി ഡെസ്റ്റിനേഷനായും തുമാമ മാറും. ചരിത്രപരമായൊരു കായിക ടൂര്‍ണമെന്റിനായി സവിശേഷവും പൈതൃകകേന്ദ്രീകൃതവുമായ വിധത്തില്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഖത്തര്‍തുര്‍ക്കിഷ് സംയുക്ത സംരംഭത്തിന് സാധിക്കുമെന്ന ആത്മവിശ്വാസവും ഉറപ്പുമുണ്ടെന്നും ഹസന്‍ അല്‍ തവാദി പറഞ്ഞു. ഫിഫ ലോകകപ്പ് ഒരുക്കങ്ങളുടെ കാര്യത്തിലെ മറ്റൊരു നാഴികക്കല്ലാണിതെന്ന് സുപ്രീംകമ്മിറ്റി ടെക്‌നിക്കല്‍ ഡെലിവറി ഓഫീസ് ചെയര്‍മാന്‍ എന്‍ജിനിയര്‍ ഹിലാല്‍ അല്‍ കുവാരി പറഞ്ഞു. ഇത്തരമൊരു പ്രാധാന്യമര്‍ഹിക്കുന്ന വികസനത്തിന് തങ്ങളില്‍ വിശ്വാസമേല്‍പ്പിച്ചതില്‍ നന്ദിയുണ്ടെന്ന് അല്‍ ജാബര്‍ എന്‍ജിനിയറിങ് കമ്പനി സിഇഒ ഒസമാ ഹദീദ് പറഞ്ഞു. ദോഹയിലെയും തുമാമമയിലെയും ജനങ്ങള്‍ക്ക് അഭിമാനകരമായ രീതിയിലായിരിക്കും സ്‌റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കുകയെന്നും ഹദീദ് പറഞ്ഞു. തുമാമ സ്റ്റേഡിയത്തിന്റെ പ്രാഥമിക നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞവര്‍ഷം മധ്യത്തിലാണ് തുടങ്ങിയത്. ടൈം ഖത്തറാണ് പദ്ധതി നിയന്ത്രിക്കുന്നത്. ബൂം കണ്‍സ്ട്രക്ഷന്റെ നേതൃത്വത്തില്‍ നിരപ്പാക്കല്‍, ഗ്രേഡിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. ഈ വര്‍ഷം തന്നെ സ്റ്റേഡിയത്തിന്റെ ഡിസൈന്‍ പുറത്തുവിടും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago