HOME
DETAILS
MAL
നടിയെ ആക്രമിച്ച സംഭവം: സുനിയെയും വിജീഷിനെയും റിമാൻഡ് ചെയ്തു
backup
February 24 2017 | 09:02 AM
ആലുവ: നടി ആക്രമണത്തിനിരയായ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയേയും കൂട്ടാളി വിജീഷിനേയും ആലുവ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. ഇരുവരേയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. പൊലീസിൻെറ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും.
കനത്ത സുരക്ഷയിലാണ് ഇരുവരേയും മജിസ്ട്രേറ്റിന്റെ വസതിയിലേക്കു കൊണ്ടു വന്നത്. കോടതി ഇന്ന് അവധിയായതിനാലാണ് ഇവരെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്.
മൊഴികള്‍ മാറ്റി പറയുന്ന സാഹചര്യത്തിലാണ് പള്‍സറിനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലിസ് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."