HOME
DETAILS

ഒടുവില്‍ കണ്ണു തുറന്ന് അധികൃതര്‍; ഖനന പ്രദേശങ്ങളില്‍ റവന്യൂവകുപ്പ് പരിശോധന

  
backup
January 09 2019 | 19:01 PM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%81-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%85

കൊല്ലം: ചവറ ഐ.ആര്‍.ഇയുടെ കരിമണല്‍ ഖനനം മൂലം ഭൂപടത്തില്‍ നിന്നും മാഞ്ഞുതുടങ്ങിയ ആലപ്പാട്ടെ ഖനന പ്രദേശങ്ങളില്‍ ഒടുവില്‍ സര്‍ക്കാര്‍ ഇടപെടല്‍. പരിസ്ഥിതിലോല പ്രദേശത്ത് അനധികൃതമായി ഖനനം നടത്തുന്നെന്ന പരാതിയില്‍ ഇന്നലെമുതല്‍ റവന്യൂ വകുപ്പ് പരിശോധന തുടങ്ങി. തദ്ദേശ വാസികളുടെ നാളുകളായുള്ള പരാതിയിലാണ് നടപടി. പരിശോധനാ റിപ്പോര്‍ട്ട് അന്വേഷണ സംഘം കലക്ടര്‍ക്ക് കൈമാറും.
ആലപ്പാട്ടെ നാലാം ബ്ലോക്ക് അടക്കമുള്ള ഭാഗങ്ങളിലാണ് റവന്യൂ വകുപ്പ് പരിശോധന നടത്തിയത്. തണ്ണീര്‍ത്തടങ്ങളും കുടിവെള്ളവും അടക്കം നശിപ്പിക്കുന്ന ഖനനം നടത്തിയെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കൂടാതെ മറ്റുള്ള ഭാഗങ്ങളിലും പരിശോധന നടത്തണമെന്നാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. ആലപ്പാടിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം 70 ദിവസത്തിലേക്ക് കടക്കുമ്പോഴാണ് അനധികൃത ഖനനത്തിനെതിരേ അധികൃതരുടെ കണ്ണ് തുറക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.ഐയെ വെട്ടാന്‍ അന്‍വറിനെ പിന്തുണച്ചു, ഒടുവില്‍ സി.പി.എമ്മും വെട്ടിലായി

Kerala
  •  3 months ago
No Image

ഹജ്ജ് അപേക്ഷ: അവസാന തീയതി ഇന്ന്; ഇതുവരെ ലഭിച്ചത് 17,949 അപേക്ഷകള്‍

Kerala
  •  3 months ago
No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago