പൂനെ ടെസ്റ്റില്‍ ഇന്ത്യ 105ന് പുറത്ത്, 201 റണ്‍സിന്റെ ലീഡുമായി ഓസീസ്
പൂനെ: ഇന്ത്യ-ആസ്‌ത്രേലിയ ഒന്നാം ടെസ്റ്റിലെ രണ്ടാം ദിനമായ ഇന്ന് ഭദ്രമായ തുടക്കം പ്രതീക്ഷിച്ചാണ് ഇന്ത്യ ബാറ്റിംഗിനിറങ്ങിയത്. 260 റണ്‍സുമായി മുന്നിലുണ്ടായിരുന്ന ഓസീസിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ നിര തകര്‍ന്നടിയുകയായിരുന്നു.
ഓപ്പണിംഗിനിറങ്ങിയ മുരളി വിജയ് 10 (19) - ലോകേശ്വര്‍ രാഹുല്‍ 64 (97) സഖ്യം 26-ാം റണ്‍സില്‍ മുരളി വിജയ് പുറത്തായതോടെ വേര്‍പിരിഞ്ഞു. പിന്നീട് വന്ന ചേതേശ്വര്‍ പൂജാരയും 6(23) വിരാട് കൊഹ്ലിയും 0(2) നിലയുറപ്പിക്കാതെ മടങ്ങുകയായിരുന്നു. ലോകേശ്വര്‍ രാഹുലും 64(97) അജിങ്ക്യേ രഹാനേയും 13(55) ചെറുത്ത്‌നില്‍പ്പ് നടത്താന്‍ ശ്രമിച്ചെങ്കിലും ആ കൂട്ടുകെട്ടും അധിക സമയം നീണ്ടുനിന്നില്ല. 94-ാം റണ്‍സില്‍ ലോകേശ്വര്‍ രാഹുലും 95-ാം റണ്‍സില്‍ അജിങ്ക്യേ രഹാനേയും പുറത്തായതോടെ ഇന്ത്യന്‍ നിര തകര്‍ന്നടിയുകയായിരുന്നു. പിന്നീട് വന്നവരെല്ലാം പവലിയനിലേക്ക് പോകാന്‍ മല്‍സരിക്കുന്ന കാഴ്ചയാണ് കാണാനായത്. സ്‌കോര്‍ ബോര്‍ഡ് : മുരളി വിജയ് 10 (19) , ലോകേശ്വര്‍ രാഹുല്‍ 64 (97) , ചേതേശ്വര്‍ പൂജാരയും 6(23) , വിരാട് കൊഹ്ലിയും 0(2) , അജിങ്ക്യേ രഹാനേയും 13(55) , രവിചന്ദ്ര അശ്വിന്‍ 1(4) , വൃദ്ധിമാന്‍ സാഹ 0(4) , രവീന്ദ്ര ജഡേജ 2(14) , ജയന്ത് യാദവ് 2(10) , ഉമേഷ് യാദവ് 4(11) ഇഷാന്ത് ശര്‍മ 2(5).
സ്റ്റീവ് ഒക്കീഫ് ആറ് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും ജോഷ് ഹാസല്‍ വുഡും നതാന്‍ ല്യോണും ഒരോ വിക്കറ്റും വീതം വീഴ്ത്തി.
മറുപടി ബാറ്റിഗ് പുരോഗമിക്കുമ്പോള്‍ 222 റണ്‍സ് ലീഡുമായി 7267ന് മൂന്ന് എന്ന നിലയിലാണ് ഓസീസ്.സ്റ്റീവന്‍ സ്മിത്ത് 35(76)* മാറ്റ് റെന്‍ഷോവ് 7(17) എന്നിവരാണ് ക്രീസില്‍. ഡേവിഡ് വാര്‍ണര്‍ 10(6), ഷോണ്‍ മാര്‍ഷ് 0(21), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് 19(34) എന്നിവര്‍ പുറത്തായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."