സാമ്പത്തിക സംവരണം; രൂക്ഷവിമര്‍ശനവുമായി വി.ടി ബല്‍റാം
കൊച്ചി: മുന്നാക്കക്കാരിലെ പിന്നാക്കവിഭാഗത്തിന് സംവരണം അനുവദിക്കാനുള്ള ബില്‍ ലോക്സഭ പാസാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. തന്റെ ഫേസ്ബുക്ക് പേജിലാണ് ബല്‍റാം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ശബരിമലയില്‍ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുക, നാനാജാതി മതസ്ഥര്‍ നിരന്നുനിന്ന് മതില്‍കെട്ടുക എന്നിങ്ങനെയുള്ള തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങള്‍ മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ. ബ്രാഹ്മണ്യത്തിനെതിരായ യഥാര്‍ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയത്തില്‍ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. സംവരണ ബില്ലിന് അനുകൂലമായി കോണ്‍ഗ്രസും വോട്ട് ചെയ്തതോടെയാണ് പാര്‍ട്ടി നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ബലറാം രംഗത്തുവന്നത്. സംവരണ ബില്ലിനെ എതിര്‍ത്ത ഇ.ടി മുഹമ്മദ് ബഷീറിന് വോട്ട് ചെയ്യാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല വഹിക്കാനും സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."