സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 45 മരണം
ദമാസ്‌കസ്: സിറിയയില്‍ അല്‍ബാബിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്കു പരുക്കുണ്ട്.
ഐ.എസ് തീവ്രവാദികളാണ് സ്‌ഫോടനം നടത്തിയത്. അല്‍ ബാബിലെ സൈനിക ചെക്ക് പോയിന്റിലാണ് സ്‌ഫോടനം ഉണ്ടായത്. വിമത സേനയായ ഫ്രീ സിറിയന്‍ ആര്‍മിയെ ലക്ഷ്യമാക്കിയാണ് ചാവേര്‍ ആക്രമണം നടത്തിയത്.
അല്‍ ബാബിലെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് സ്‌ഫോടനം നടന്നത്.മരിച്ചവരില്‍ സൈനികരും സാധാരണക്കാരും ഉള്‍പ്പെടുന്നു. അല്‍ ബാബിലേക്കു മടങ്ങുന്നതിനായി ധാരാളം കുടുംബങ്ങള്‍ ചെക്ക് പോയിന്റിനടുത്ത് തടിച്ചുകൂടിയിരുന്നു. ഇവരുടെ ഇടയിലേക്കാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റിയത്.
വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ഐഎസിന്റെ ഏക ശക്തികേന്ദ്രമായിരുന്നു അല്‍ ബാബ്. എന്നാല്‍ തുര്‍ക്കി സൈന്യവും സഖ്യകക്ഷികളായ സിറിയന്‍ വിമതരും അല്‍ ബാബ് കഴിഞ്ഞദിവസം പിടിച്ചടക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."