HOME
DETAILS
MAL
ഇതെന്തു ജീവി? ഫിലിപ്പൈന്‍സില്‍ ആകെ അമ്പരപ്പ്
backup
February 24 2017 | 13:02 PM
മനില: കടല്‍ത്തീരത്തടിഞ്ഞ ഭീകരജീവിയെ കണ്ട് അമ്പരന്നിരിക്കുകയാണ് ഫിലിപ്പൈന്‍സിലെ ജനങ്ങള്‍. നിറയെ രോമാവൃതമായ ജീവിയുടെ ശവം കാദിയാനോ ബീച്ചില്‍ അടിഞ്ഞതുമുതല്‍ സമൂഹ മാധ്യമങ്ങളിലും മറ്റും അതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ്.
സമൂഹമാധ്യമങ്ങളില്‍ സെല്‍ഫിയെടുത്തും ചിത്രം പോസ്റ്റ് ചെയ്തും പലരും ജീവിയെ കണ്ടെത്താന്‍ നോക്കിയെങ്കിലും ആര്‍ക്കും ഇതുവരെ പേരു പിടികിട്ടിയില്ല.
കഴിഞ്ഞ ദിവസമാണ് ഭീമാകാരനായ ഈ ജീവിയുടെ ശവം കരയ്ക്കടിഞ്ഞത്.
കാദിയാനോ മുനിസിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഒാഫിസ് പറയുന്നത് ഇതൊരു കടല്‍ പശുവാണെന്നാണ്. എന്നാല്‍ മുന്‍പൊന്നും ഇതിനെ കണ്ടിട്ടില്ലാത്തതിനാല്‍ അവര്‍ക്കും വലിയ ഉറപ്പൊന്നുമില്ല.
എന്തായാലും ജനങ്ങള്‍ പരിഭ്രാന്തരാണ്. ജീവിയുടെ ഓരോ ചിത്രം കാണുമ്പോഴും അവരുടെ ഉള്ളൊന്നു പിടയുന്നു.
[caption id="attachment_249550" align="alignnone" width="630"] ന്യൂസിലാന്‍ഡില്‍ കടല്‍ തീരത്തടിഞ്ഞ വിചിത്രജീവിയെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം. എന്നാല്‍ കട്ടിയുള്ള തോടുള്ള ഒരിനം കടല്‍ജീവികളുടെ കൂട്ടം ഒഴുകിവന്ന വിറകുതടിയില്‍ അള്ളിപ്പിടിച്ചിരിക്കുന്നതാണെന്നു പിന്നീടു തെളിഞ്ഞു.[/caption]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."