റോഡിലെ വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം കാണും: ടി.പി രാമകൃഷ്ണന്
കോഴിക്കോട്: ജനങ്ങളുടെ ആരോഗ്യത്തിനും യാത്രയ്ക്കും പ്രയാസമുണ്ടാക്കുന്ന റോഡിലെ വെള്ളക്കെട്ടിന് അടിയന്തരമായി പരിഹാരം കാണുമെന്ന് തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്. മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ജനപ്രതിനിധികള്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫിസില്‍ ഇരിക്കുന്നതിനു പകരം പ്രശ്നബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ട് ഗൗരവം മനസിലാക്കി പ്രശ്നം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും ടി.പി രാമകൃഷ്ണന് നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എം.എല്‍.എമാരായ ഡോ. എം.കെ മുനീര്‍, വി.കെ.സി മമ്മദ്കോയ, സി.കെ നാണു, കാരാട്ട് റസാഖ്, പുരുഷന് കടലുണ്ടി, പി.ടി.എ റഹീം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."