HOME
DETAILS
MAL
യു.എസ് - ചൈന വ്യാപാര ചര്‍ച്ച ഒരു ദിവസം കൂടി നീട്ടി
backup
January 09 2019 | 21:01 PM
ബെയ്ജിങ്: യു.എസ് - ചൈന വ്യാപാര ചര്‍ച്ച ഒരു ദിവസം കൂടി നീട്ടി. ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്ക്കിടിയില് ബെയ്ജിങ്ങില്‍ നടക്കുന്ന ചര്‍ച്ച ചൊവ്വാഴ്ച അവസാനിക്കേണ്ടതായിരുന്നു.
ബുധനാഴ്ചത്തേക്കു കൂടി ചര്‍ച്ച നീട്ടിയെന്ന് യു.എസ് പ്രതിനിധി ടെഡ് കെന്നെ പറഞ്ഞു. ചര്‍ച്ചകള്‍ മികച്ച രീതിയാലായിരുന്നെന്നും തങ്ങള്‍ക്ക് ഗുണകരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ വ്യാപാര ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പോവുകയാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. കൂടുതല്‍ വിശദീകരണങ്ങള്‍ നല്കാന് അദ്ദേഹം തയാറായില്ല.
ജി20 ഉച്ചകോടിയില്‍ ട്രംപും ഷി ജിന്പിങ്ങും നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് വ്യാപാര ചര്‍ച്ച നടത്താന്‍ ധാരണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."