HOME
DETAILS
MAL
കുട്ടികളെ ഉപയോഗിച്ചു; പ്രതിഷേധക്കാര്‍ക്കെതിരെ പുതിയ കേസുകള്‍ കെട്ടിച്ചമച്ച് മുസഫര്‍ നഗര്‍ പൊലിസ്
backup
January 24 2020 | 02:01 AM
ലഖ്‌നൗ: അറസ്റ്റിലായ പ്രതിഷേധക്കാര്‍തക്കെതിരെ ഹൈക്കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടതിനു പിന്നാലെ പുതിയ കേസുകള്‍ കെട്ടിച്ചമക്കാനൊരുങ്ങി മുസഫര്‍ നഗര്‍ പൊലിസ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 അനുസരിച്ചാണ് കേസെടുക്കുന്നത്. കുട്ടികളെ നിയമവിരുദ്ധമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നാണ് കേസില്‍ ചൂണ്ടിക്കാട്ടുന്നത്. ആദ്യം കേസെടുത്ത് ഒരു മാസത്തിന് ശേഷമാണ് നടപടി. അറസ്റ്റിലായവരില്‍ 33 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഡിസംബര്‍ 21നാണ് പൊലിസ് പ്രതിഷേധക്കാര്‍ക്കെതിരെ ആദ്യം കേസെടുത്തത്. 103 പേര്‍ക്കെതിരെയായിരുന്നു നടപടി. തിരിച്ചറിയാത്ത 3000 പേര്‍ക്കെതിരെ എഫ്.ഐ.ആറും തയ്യാറാക്കിയിരുന്നു. കൊലപാതക ശ്രമം, കലാപം തുടങ്ങിയ വകുപ്പുകള്‍ ചുത്തിയാണ് അന്ന് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."