ഇറാനു വേണ്ടി ചാരപ്രവര്‍ത്തനം: കുറ്റംസമ്മതിച്ച് ഇസ്റാഈല്‍ മുന്‍ മന്ത്രി
ടെല്‍ അവീവ്: ഇറാനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന് ഇസ്റാഈല്‍ മുന്‍ മന്ത്രി ഗെനന് സെഗേവ്. ഇസ്റാഈല്‍ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നുള്ള കേസിലെ വിചാരണക്കിടെയാണ് ഗെനന് സെഗേവ് കുറ്റം സമ്മതിച്ചതെന്ന് ഇസ്റാഈല്‍ ജസ്റ്റിസ് മന്ത്രാലയം പറഞ്ഞു.
ഗെനന് സേഗേവിന് ചാരപ്രവര്‍ത്തനത്തിന് 11 വര്‍ഷം ജയില്‍ തടവു ലഭിച്ചേക്കാമെന്ന് മന്ത്രാലയം പറഞ്ഞു. 1995 മുതല്‍ 1996 വരെ ഇസ്റാഈലിന്റെ ഊര്‍ജ മന്ത്രിയായാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചത്. ഗെനന് സെഗേവിനെതിരേ ജൂണിലാണ് കുറ്റം ചുമത്തിയത്. 1990ല്‍ ഇറാനായി ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് ഇദ്ദേഹത്തിനെതിരേയുള്ള ആരോപണം. ഗിനയില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തെ മെയിലാണ് ഇസ്റാഈലിലേക്ക് നാടുകടത്തിയത്.
പ്രോസിക്യൂട്ടറുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് കുറ്റവാളിയാണെന്ന് അദ്ദേഹം സമ്മതിച്ചത്. ഫെബ്രുവരി 11 ശിക്ഷാ വിധി പുറപ്പെടുവിക്കുക.
2012ല്‍ നൈജീരിയിലായിരിക്കെ ഇറാന് എംബസിയുമായി ഇദ്ദേഹം ബന്ധം സ്ഥാപിച്ചെന്നും രണ്ടു തവണ ഇറാന് സന്ദര്‍ശിച്ചെന്നും ഇസ്റാഈല്‍ സുരക്ഷാ ഏജന്‍സിയായ ഷിന് ബെറ്റ് പറഞ്ഞു.
നെതര്‍ലാന്‍ഡില്‍ നിന്ന് ഇസ്റാഈലിലേക്ക് കള്ളക്കടത്ത് നടത്തിയതിന് ഗനന് സേഗേവിനെ 2004ല്‍ മൂന്നു വര്‍ഷത്തെ തടവിന് വിധിച്ചിരുന്നു. 2017ല്‍ ജയില്‍ മോചിതനായതിന് ശേഷം അദ്ദേഹം രാജ്യംവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."