ക്ഷേത്രാങ്കണത്തില്‍ സി.എ.എ അനുകൂല പരിപാടി പ്രതിഷേധിച്ച യുവതിക്കെതിരേ കേസെടുത്തു
കൊച്ചി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ ആര്‍.എസ്.എസ് നേതൃത്വം കൊടുത്ത പരിപാടിക്കെതിരെ പ്രതിഷേധമുയര്‍ത്തിയ യുവതിക്കെതിരെ അസഭ്യ വര്‍ഷവും കയ്യേറ്റശ്രമവും. ഇതിന് പുറമേ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കേസ് പിന്നീട് വനിതാ സ്‌റ്റേഷന് കൈമാറി.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി വനിതാ സ്‌റ്റേഷനിലെ എസ്.ഐ ഷമ്മി പറഞ്ഞു. ഐപിസി 447 പ്രകാരം അതിക്രമിച്ച് കയറിയതിനാണ് കേസെടുത്തിരിക്കുന്നത്.
അതിനിടെ പൗരത്വ നിയമ ഭേദഗതി അനുകൂല പരിപാടിക്കെതിരേ പ്രതിഷേധിച്ച യുവതിയെ കയ്യേറ്റം ചെയ്യുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്ത സംഭവത്തില്‍ സംഘാടകര്‍ക്കെതിരെയും പൊലിസ് കേസെടുത്തു. അതിക്രമത്തിന് ഇരയായ യുവതിക്കെതിരെ കേസെടുത്തത് വിവാദമായതോടെയാണ് യുവതിയുടെ മൊഴി പ്രകാരം സംഘാടകര്‍ക്കെതിരെയും കേസെടുത്തത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ പരിശോധിച്ച ശേഷമേ ഉണ്ടാവുകയുള്ളൂവെന്നും കൊച്ചി സിറ്റി പൊലിസ് അസി. കമ്മീഷണര്‍ കെ. ലാല്‍ജി അറിയിച്ചു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ക്ഷേത്രത്തില്‍ മാതൃസംഗമം പരിപാടി നടക്കുന്നതിനിടെയാണ് വേദിക്കരികിലെത്തി യുവതി പ്രതിഷേധിച്ചത്. ഇതോടെ വേദിയിലും സദസിലുമുണ്ടായിരുന്ന സ്ത്രീകള്‍ യുവതിക്കെതിരെ തിരിയുകയായിരുന്നു. സ്ത്രീകളില്‍ ചിലര്‍ ആക്രോശിച്ച് യുവതിക്കരികിലെത്തി ശകാരിക്കുകയും തള്ളിപ്പുറത്താക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
തനിക്ക് പെണ്‍മക്കളുണ്ടെന്നും അവരെ കാക്ക കൊത്താതിരിക്കാനാണ് താന്‍ നെറുകയില്‍ സിന്ദൂരമിടുന്നതെന്നും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നതെന്നും കൂട്ടത്തിലുള്ള സ്ത്രീ പറയുന്നുണ്ടായിരുന്നു. ഈ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ ആക്ഷേപത്തിന് വഴിവച്ചു. പ്രതിഷേധിച്ച യുവതി അര്‍ബന്‍ നക്‌സലൈറ്റാണെന്ന് സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ പ്രചാരണം ശക്തമാണ്. പരിപാടിയുമായി ബന്ധമില്ലാത്ത യുവതി പരിപാടി അലങ്കോലപ്പെടുത്താനെത്തിയെന്നാണ് പ്രചാരണം നടക്കുന്നത്.
വി.എച്ച്.പിയുടെ സംസ്ഥാന കാര്യാലയത്തോട് ചേര്‍ന്നുള്ള ക്ഷേത്രത്തില്‍ നടന്ന പരിപാടിക്കിടെ പൗരത്വ നിയമ ഭേദഗതിയെയും കേന്ദ്രസര്‍ക്കാരിനെയും അനുകൂലിച്ച് നടത്തിയ പ്രസംഗത്തെ യുവതി എതിര്‍ത്തതാണ് വി.എച്ച്.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളില്‍ ഇത് ഹിന്ദുവിന്റെ ഭൂമിയാണെന്നും വേണമെങ്കില്‍ നിന്നെയും കൊല്ലാന്‍ മടിക്കില്ലെന്നും ഒരു സ്ത്രീ പറയുന്നുണ്ട്. ഞാനും ഒരു ഹിന്ദുമത വിശ്വാസിയാണെന്ന് പറഞ്ഞപ്പോള്‍ നീയൊക്കെ ഹിന്ദുവാണോ എന്നാക്രോശിച്ച് മറ്റൊരു സ്ത്രീ യുവതിക്ക് നേരെ പാഞ്ഞടുത്തു. ചിലര്‍ യുവതിയെ കയ്യേറ്റം ചെയ്യുകയും ചെയ്തു. അസഭ്യ വര്‍ഷത്തിനൊപ്പം ശാരീരികമായും ഇവരെ കയ്യേറ്റം ചെയ്യുന്നതും വിഡിയോയില്‍ വ്യക്തമാണ്.
എന്നാല്‍ അതിക്രമം നേരിട്ട യുവതിക്കെതിരെ കേസെടുക്കാനാണ് പൊലിസ് തിടുക്കം കാട്ടിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."