HOME
DETAILS

'ഓപറേഷന്‍ റെയിന്‍ബോ' ഫലപ്രദമാകുന്നു ആയിരത്തിലധികം വാഹനങ്ങള്‍ പരിശോധിച്ചു

  
backup
June 11 2016 | 23:06 PM

%e0%b4%93%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ac%e0%b5%8b-%e0%b4%ab%e0%b4%b2%e0%b4%aa%e0%b5%8d

കോഴിക്കോട്: മഴക്കാലത്ത് വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലിസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച 'ഓപറേഷന്‍ റെയിന്‍ബോ' പദ്ധതി ഫലപ്രദമാകുന്നു. ഇതുവരെ ജില്ലയില്‍ 1225 വാഹനങ്ങള്‍ പരിശോധിച്ചു. വാഹനങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പു വരുത്തുക, ഗതാഗതം സുഗമമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി വാഹനങ്ങള്‍ പരിശോധിച്ച് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടിസ് നല്‍കുകയാണ് ചെയ്യുന്നത്. പത്തു ദിവസത്തിനകം പരിഹരിക്കാത്തവര്‍ക്കെതിരേ നടപടിയെടുക്കുന്നുമുണ്ട്.
പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പൊലിസിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനയും നടത്തുന്നുണ്ട്. അടുത്തയാഴ്ചയും പരിശോധന തുടരും. പരിശോധിച്ച് നിര്‍ദേശം നടപ്പാക്കിയ വാഹനങ്ങളില്‍ പ്രത്യേക സ്റ്റിക്കറും പതിക്കും. വാഹനങ്ങളെ വീണ്ടും തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാണിത്. ബസുകളിലെ ടയര്‍, വൈപ്പര്‍, മേല്‍ക്കൂര, പ്ലാറ്റ്‌ഫോം, ജനലുകള്‍, സീറ്റുകള്‍ എന്നിവയാണ് പരിശോധിക്കുന്നത്. സ്വകാര്യവാഹനങ്ങളും പരിശോധിക്കുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ മഴക്കാലത്ത് ഓടുന്നതിന് അനുയോജ്യമാണോയെന്ന കാര്യമാണ് പരിശോധിക്കുന്നത്. സ്‌കൂള്‍ വാഹനങ്ങള്‍ക്കും പ്രത്യേക പരിശോധനയുണ്ട്. കേരളത്തിലുടനീളം പദ്ധതി നടപ്പിലാക്കിവരികയാണ്.
ജില്ലയിലെ ഫ്‌ളൈയിങ് സ്‌ക്വാഡ്, ഹൈവേ പട്രോള്‍, കണ്‍ട്രോള്‍ റൂം, കോഴിക്കോട് ട്രാഫിക് പൊലിസ് എന്നിവരെല്ലാമാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്. ദേശീയ പാതകളിലും മറ്റു പ്രധാന റോഡുകളിലുമെല്ലാം പരിശോധന ശക്തമാണ്. മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തുന്നുണ്ട്. വടകര, ഇരിങ്ങല്‍, എലത്തൂര്‍, പാവങ്ങാട്, മലാപ്പറമ്പ് തുടങ്ങിയ ഇടങ്ങളിലെല്ലാം പദ്ധതിയുടെ ഭാഗമായി പരിശോധന നടക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 300ലധികം വാഹനങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ പരിശോധിച്ച് സ്റ്റിക്കര്‍ പതിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago
No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago