ജയയുടെ മരുമകള്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു
ചെന്നൈ: മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. എം.ജി.ആര്‍ അമ്മ ദീപ പേരവൈ എന്ന് പേരിട്ട പുതിയ പാര്‍ട്ടി ജയലളിതയുടെ 69ാം ജന്മദിനമായ ഇന്നലെയാണ് നിലവില്‍ വന്നത്. ജയലളിത മത്സരിച്ച് ജയിച്ച ആര്‍.കെ നഗര്‍ അസംബ്ലി മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും അവര്‍ അറിയിച്ചു. പാര്‍ട്ടിയുടെ പുതിയ കൊടിയും ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്തു.
ഒറ്റുകാരെ സംസ്ഥാന ഭരണത്തില്‍ നിന്ന് പുറത്താക്കുന്നതിനായി തങ്ങള്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുമെന്ന് ദീപ പാര്‍ട്ടിയുടെ പ്രഖ്യാപന ചടങ്ങില്‍ പറഞ്ഞു.
അതേസമയം പാര്‍ട്ടിയെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കി ശശികലയുടെ ഭര്‍ത്താവ് എം. നടരാജന്‍ രംഗത്തെത്തി. താനെന്നും പാര്‍ട്ടിയുടെ പിന്നാമ്പുറത്ത് മാത്രം നില്‍ക്കുന്നയാളാണെന്നും പനീര്‍ശെല്‍വം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് നടത്തിയതെന്നും അദ്ദേഹത്തിന്റെ പേരെടുത്തുപറയാതെ നടരാജന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."