കേന്ദ്ര നിലപാട്: ഐ.എ.എസ് ഓഫിസര്‍ രാജിവച്ചു
ന്യൂഡല്‍ഹി: സിവില്‍ സര്‍വിസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് വാങ്ങി വിജയിച്ചിരുന്ന ഐ.എ.എസ് ഓഫിസര്‍ ഷാ ഫൈസല്‍ രാജിവച്ചു.
കശ്മിരില്‍ തുടര്‍ച്ചയായുണ്ടാകുന്ന കൊലപാതകങ്ങളും അക്രമങ്ങളും അവസാനിക്കാത്ത സാഹചര്യത്തിലാണ് തന്റെ രാജിയെന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ വ്യക്തമാക്കി.
2010 ബാച്ചിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയാണ് ഷാ ഫൈസല്‍ ഐ.എ.എസിന് അര്‍ഹനായിരുന്നത്. കശ്മിരിലെ നിരവധി യുവാക്കള്‍ക്ക് മാതൃകയായിരുന്നു അദ്ദേഹം. കശ്മിര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ഥമായ ഒരു ശ്രമവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. രാജ്യത്തെ 20 കോടി മുസ്‌ലിംകള്‍ ഹൈന്ദവ ശക്തികളുടെ കൈപ്പിടിയില്‍ ഒതുങ്ങിയിരിക്കുകയാണ്.
ഇവര്‍ രണ്ടാംതരം പൗരന്‍മാരായി പ്രാന്തവല്‍ക്കരിക്കപ്പെട്ട അവസ്ഥയിലാണ്. അന്ധമായ ദേശീയതയുടെ പേരില്‍ മുസ്‌ലിംകള്‍ക്കുനേരെ വലിയ ആക്രമണമാണുണ്ടാകുന്നത്. ഇത്തരം പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഐ.എ.എസില്‍നിന്ന് രാജിവക്കുകയാണെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
അതേസമയം അദ്ദേഹം നാഷ്‌നല്‍ കോണ്‍ഫറന്‍സില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. നാളെ ശ്രീനഗറില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഭാവി പരിപാടി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."