യു.പി അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് 27ന്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ഈ മാസം 27ന് നടക്കും. 11 ജില്ലകളിലായി 52 സീറ്റുകളിലേക്കുള്ള മത്സരത്തിന്റെ പരസ്യപ്രചാരണം ഇന്ന് സമാപിക്കും. മത്സരരംഗത്തുള്ള 617 സ്ഥാനാര്‍ഥികളില്‍ 168 പേര് കോടിപതികളാണ്. അതേസമയം സ്ഥാനാര്‍ഥികളില്‍ 117 പേര് ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് പഠനം നടത്തുന്ന അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പറയുന്നു. ഇവരില്‍ 96 സ്ഥാനാര്‍ഥികള്‍ കൊടുംകുറ്റവാളികളാണ്. 220 സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സര രംഗത്തുണ്ട്.
ബി.എസ്.പിയുടെ 51 സ്ഥാനാര്‍ഥികളില്‍ 43 പേര് കോടിപതികളാണെങ്കില് ബി.ജെ.പിയുടെ 51 സ്ഥാനാര്‍ഥികളില്‍ 38 പേരും എസ്.പിയുടെ 42 പേരില്‍ 32 പേരും കോടികളുടെ ആസ്തിയുള്ളവരാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 14 പേരില്‍ ഏഴുപേരും രാഷ്ട്രീയ ലോക്ദളിലെ 30 പേരില്‍ ഒന്‍പതുപേരും 220 സ്വതന്ത്രരില്‍ 14 പേരും കോടിപതികളാണ്.
സ്ഥാനാര്‍ഥികളുടെ പരമാവധി വരുമാനം 1.56 കോടിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പറയുന്നത്. എന്നാല്‍ കോടിപതികളായ പല സ്ഥാനാര്‍ഥികളും 40 കോടിയിലധികം വരുമാനമുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."