വോട്ടിന് നോട്ടും മദ്യവും; ബി.ജെ.പി സ്ഥാനാര്‍ഥി സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങി
ഇംഫാല്‍: മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുക്കുന്നതിനായി ബി.ജെ.പി പണമൊഴുക്കുന്നുവെന്ന ആരോപണങ്ങളെ സാധൂകരിച്ചുകൊണ്ട് ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എയും സ്ഥാനാര്‍ഥിയുമായ വോബ്ജോറം സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങി.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് മാറിനില്ക്കാന് ബി.ജെ.പി തനിക്ക് 36 കോടിരൂപ വാഗ്ദാനം നല്‍കിയെന്ന ഇറോംശര്‍മിളയുടെ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ സംഭവം. ഇവരുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ബി.ജെ.പി പണവും മദ്യവും ഒഴുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു.
ഇന്ത്യാടുഡേ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് വോബ്ജോറം കുടുങ്ങിയത്. കഴിഞ്ഞതവണ മത്സരിച്ചപ്പോള്‍ നാലുകോടി രൂപ ചെലവഴിച്ചെന്നും ഇത്തവണ അഞ്ചുകോടിരൂപയാണ് ചെലവഴിക്കാനുദ്ദേശിക്കുന്നതെന്നുമാണ് അദ്ദേഹം ഇന്ത്യാ ടുഡേ പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു.
മണിപ്പൂരിലെ മാവ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കാണ് പണവും മദ്യവും നല്കി വോട്ടു വിലക്കുവാങ്ങുന്ന വിവരം വെളിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."