ഖത്തറില്‍ 80 ലക്ഷം മൊബൈല്‍ നമ്പറുകള്‍
ദോഹ: കഴിഞ്ഞ വര്‍ഷം കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (സി.ആര്‍.എ) അനുവദിച്ചത് ഒരു ലക്ഷം മൊബൈല്‍ നമ്പറുകള്‍. കഴിഞ്ഞ വര്‍ഷം അവസാനം വരെ മൊത്തം 80 ലക്ഷം മൊബൈല്‍, 14.5 ലക്ഷം ലാന്‍ഡ് ലൈന്‍ നമ്പറുകളാണ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം ഒരു ലക്ഷം പുതിയനമ്പറുകള്‍ നല്‍കി. 30272 മൊബൈല്‍ നമ്പറുകള്‍ പോര്‍ട്ട് ചെയ്തിട്ടുണ്ട്. 5943 നമ്പറുകള്‍ തിരികെയെടുത്തു.
വിപണിയില്‍ മത്സരം വര്‍ധിപ്പിക്കുന്നതും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതുമായ ഫിക്‌സഡ് നമ്പറിങ് പോര്‍ട്ടബിലിറ്റി (എഫ്.എന്‍.പി) സംവിധാനം ഈ വര്‍ഷം അവതരിപ്പിക്കും. നിലവിലുള്ളതും പുതിയതുമായ മൊബൈല്‍ സൈറ്റ് കവറേജ് കാര്യക്ഷമമായ രീതിയിലാണ് നടപ്പാക്കുന്നതെന്നും സിആര്‍എ അറിയിച്ചു. 2981 പുതിയ ഖത്തരി ഡൊമൈനുകള്‍ കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തു. മൊബൈല്‍ സൈറ്റുകള്‍ക്കുള്ള 74 അപേക്ഷകള്‍ അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."